ഇടുക്കി ജില്ലയിലെ പുഴയോരങ്ങള്‍ സംരക്ഷിക്കുന്നതിനും മണ്ണൊലിപ്പും മണ്ണിടിച്ചിലും തടഞ്ഞ് പുഴയോരങ്ങള്‍ മോടിപിടിപ്പിക്കുന്നതിനും വിവിധ ഗ്രാമപഞ്ചായത്തുകളില്‍ മുള, രാമച്ചം, പടര്‍ന്ന് വളരുന്ന തീറ്റപ്പുല്ല് എന്നിവ നട്ട് പിടിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ജനപങ്കാളിത്തത്തോടുകൂടിയും പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികള്‍ ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പശാല 2019ഒക്‌ടോബര്‍ 5 രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രോണമി വിഭാഗം പ്രൊഫസര്‍മാരായ ഡോ. സി ജോര്‍ജ്ജ് തോമസ്, ഡോ. ടി.എന്‍ ജഗദീഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, ഹരിതകേരളം മിഷന്‍ എന്നിവയുടെ സഹായത്തോടെയാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്.