പാമ്പാക്കുട: ബ്ലോക്ക് പഞ്ചായത്തിലെ ഉപയോഗ ശൂന്യമായ ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ക്ലീൻ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പാമ്പാക്കുട ബ്ലോക്ക് ഓഫീസിലെയും സമീപ ഓഫീസുകളിലെയും ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ബ്ലോക്ക് പഞ്ചായത്തിന്റെ ചെലവിൽ ഇ – വേസ്റ്റ് സംഭരണ കേന്ദ്രമായ ആലുവ ഇടയാറിൽ എത്തിച്ചു.
ബ്ലോക്ക് ഓഫീസ് പരിസരത്ത് ഇsയാറിലേക്കുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സി ജോണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജയ ബിജുമോൻ, വി. സി. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ. കെ കുട്ടപ്പൻ, രമ കെ. എൻ, ഉഷ ശ്രീകുമാർ, ബിന്ദു സിബി, സന്തോഷ് കോരപ്പിള്ള, കെ. ജി ഷിബു, ലില്ലി ജോയി, അഡ്വ. ജിൻസൺ വി. പോൾ, സെക്രട്ടറി ബൈജു ടി. പോൾ എന്നിവർ സന്നിഹിതരായിരുന്നു.