പത്തനംതിട്ട ജില്ലയെ പച്ച പുതപ്പിച്ച് ഹരിത കവചം ഒരുക്കാനായി പച്ചത്തുരുത്ത് പദ്ധതിക്ക് മെഴുവേലി, കുളനട, ആറന്മുള എന്നീ പഞ്ചായത്തുകളില്‍ തുടക്കമായി. ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണും മുന്‍ രാജ്യസഭാ എം.പി.യുമായ ഡോ.ടി.എന്‍ സീമ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

മെഴുവേലിക്ക് മെഴുവേകാന്‍ പച്ചത്തുരുത്ത് പദ്ധതി

ഹരിതകേരളം മിഷനും മെഴുവേലി പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് മെഴുവേലി ജി.വി.എല്‍.പി.സ്‌കൂളില്‍ തുടക്കമായി. ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ വൃക്ഷ തൈ നട്ട് ഉല്‍ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പച്ചതുരുത്ത് പദ്ധതിക്കു ഇന്നത്തെ കാലാവസ്ഥയില്‍ ഉള്ള പങ്കിനെ പറ്റിയും സംസാരിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പദ്ധതി അവതരണം നടത്തി.

ചങ്ങമ്പുഴ കവിത ചൊല്ലികൊണ്ടു തുടങ്ങിയ ഉല്‍ഘാടന പ്രസംഗത്തില്‍ പത്തനംതിട്ടയുടെ സ്വാഭാവിക ജൈവ വൈവിധ്യത്തെ കുറിച്ചും പ്രളയം പാമ്പാനദികരയുടെ തീരത്തിനു വരുത്തിയ മാറ്റങ്ങളെ കുറിച്ചും പരാമര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സരസകവി മൂലൂരിന്റെ ‘കവി രാമായണം’ എന്ന പുസ്തകം ഡോ ടി എന്‍ സീമയ്ക്ക് വാര്‍ഡ് മെമ്പര്‍ അനീഷ്‌മോന്‍ നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. വൈസ് പ്രസിഡണ്ട് സുലോചന, കൃഷി ഓഫീസര്‍ താര മോഹന്‍, പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ഓവര്‍സിയര്‍ എന്‍.ആശ, പഞ്ചായത്ത് അംഗങ്ങള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഹരിതകേരളം മിഷന്റെ ആര്‍. പിമാര്‍, വൈ.പി.മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കുളനടയിലും പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

കുളനട ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് കുളനട പനങ്ങാട് കോയാട്ടുപടിക്ക് സമീപം തുടക്കമായി. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ വൃക്ഷത്തൈ നട്ട് പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടുണ്ടെന്നും അവിടെയെല്ലാം പച്ചത്തുരുകള്‍ സ്ഥാപിക്കുമെന്നും പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. പച്ചത്തുരുത്തിനാവശ്യമായ സംരക്ഷണം നല്‍കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ജൈവവേലി നിര്‍മിക്കുമെന്നും ആവശ്യമായ സംരക്ഷണം ഉറപ്പു വരുത്തുമെന്നും ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു. പഞ്ചായത്ത് പ്രതിനിധികള്‍, ഹരിതകേരളം മിഷന്‍ ആര്‍.പി.മാര്‍, വൈ.പി.മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കാളികളായി.

ആറന്മുളയെ സാംസ്‌കാരിക പൈതൃകത്തോടൊപ്പം ഹരിത സമ്പന്നവുമാക്കാന്‍ പച്ചത്തുരുത്ത് പദ്ധതി

ആറന്മുളയെ ഹരിത സമ്പന്നമാക്കാന്‍ ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് നാല്ക്കാലിക്കല്‍ പാലത്തിന് സമീപം തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നടീല്‍ ഉല്‍സവത്തിന്റെ ഉദ്ഘാടനം ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ നിര്‍വ്വഹിച്ചു. പച്ചത്തുരുത്തിനായി കണ്ടെത്തിയ സ്ഥലം വൃത്തിയാക്കിയെടുത്ത തൊഴിലുറപ്പ് തൊഴിലാളികളെ അഭിനന്ദിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, പ്രിന്‍സിപ്പാള്‍ പ്രീത, ദിവ്യ, ഉണ്ണിക്കൃഷ്ണന്‍, ശ്രീദേവി, പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കേരളം മിഷന്‍ ആര്‍.പി.മാര്‍ വൈ.പിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM