പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്കൂളില്‍ ഹരിതകേരളം മിഷന്‍റെ സഹകരണത്തോടെ ഹരിത വിദ്യാലയം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ തുണി സഞ്ചികളുടെ നിര്‍മാണം ആരംഭിക്കുകയും പെന്‍ ഡ്രോപ്പ് ബോക്സ് സ്ഥാപിക്കുകയും ചെയ്തു.
ഉപയോഗ ശേഷം വലിച്ചെറിയുന്ന പേനകള്‍ മൂലമുള്ള മലിനീകരണം തടയുന്നതിനാണ് ബോക്സ് സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ് പെന്‍ ഡ്രോപ്പ് ബോക്സിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു സജീവ്, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ വിപിന്‍ രാജു, സ്കൂള്‍ ഹെഡ്മിട്രസ് ലെറ്റി സി തോമസ്, പി.റ്റി.എ. പ്രസിഡന്‍റ് ടി.എ. സൈനില്ല തുടങ്ങിയവര്‍ പങ്കെടുത്തു.