ഹരിതകേരളം മിഷന്റെയും പുതുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെയും ഐ.ഐ.ടി. പാലക്കാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ശുചിത്വ സര്‍വ്വെ പൂര്‍ത്തിയായി. സര്‍വ്വെക്കു മുന്നോടിയായി ഐ.ഐ.ടി. ക്യാമ്പസില്‍ ചേര്‍ന്ന ‘പ്ലാസ്റ്റിക് വിമുക്ത ഗ്രാമ’ പരിപാടി അസി. കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. ഐ.ഐ.ടി. ഡയറക്ടര്‍ സുനില്‍കുമാര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ ജില്ലാ എഞ്ചിനീയര്‍ എന്‍. കൃഷ്ണന്‍, ഡോ. ആതിര, ഡോ. ഗോവിന്ദന്‍കുട്ടി, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, ഐ.ഐ.ടി. കോര്‍ഡിനേറ്റര്‍, നിഖില്‍ എന്നിവര്‍ സംസാരിച്ചു. ശുചിത്വ സര്‍വ്വെയുടെ ഉദ്ഘാടനം പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഗൂഗില്‍ ഷീറ്റ് ഉപയോഗപ്പെടുത്തി പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ഉമ്മിണികുളം വാര്‍ഡില്‍ 655 വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം പൂര്‍ത്തിയാക്കി. വീടുകളില്‍ നിന്ന് തരംതിരിച്ച് വൃത്തിയാക്കി ശേഖരിച്ച 12 ചാക്ക് അജൈവ വസ്തുക്കള്‍ ഐ.ഐ.ടി. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററിലേക്ക് കൈമാറിയിട്ടുണ്ട്.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM