ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതമുറ്റം പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ 2019 ഹരിത വര്‍ഷമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ കാസറഗോഡ് ജില്ലയില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ജില്ലയിലെ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഇതിന്റെ ഭാഗമായി ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി.

കാലാവസ്ഥാ വ്യതിയാനം വലിയ തോതില്‍ നമ്മെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അനുദിനം വര്‍ധിച്ചു വരുന്ന കാര്‍ബണ്‍ എമിഷനും വനനശീകരണവും താപനിലയില്‍ വലിയ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ജില്ലയിലെ മിക്ക ജലാശയങ്ങളും വറ്റി വരണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജലത്തിന്റെ അളവ് വലിയ തോതില്‍ കുറഞ്ഞു. ഇതിനൊക്ക ശാശ്വതമായ പരിഹാരം, ദീര്‍ഘ നാളത്തെ പ്രയത്‌നത്തിലൂടെയും വിവിധ ഏജന്‍സികളുടെ ഏകോപനത്തിലൂടെയും മാത്രമേ സാധ്യമാവുകയുള്ളു.

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM