ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും സംബന്ധിച്ച് തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി. ഹരിതകേരളം മിഷനും കിലയും സംയുക്തമായി നടത്തുന്ന മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കുമുള്ള മേഖലാതല പരിശീലനം സെപ്റ്റംബര്‍ 19, 20 തിയ്യതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു.

കോഴിക്കോട്, കണ്ണൂര്‍, കോര്‍പ്പറേഷനുകളിലെയും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എല്ലാ നഗരസഭകളിലേയും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്കിയത് .

കോര്‍പ്പറേഷനില്‍ നിന്ന് 10 പേരും, നഗരസഭകളില്‍ നിന്ന് 5 പേരുമാണ് പങ്കെടുത്തത്. തുടര്‍ന്ന് അതത് നഗരസഭകളിലെ വാര്‍ഡ് തലത്തില്‍ രണ്ട് വീതം പരിശീലനവും വ്യാപാരി വ്യവസായികള്‍ക്കുള്ള പരിശീലനവും വഴി ഈ നിയമങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

Tags: , , , ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM