മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ സമഗ്ര ശുചീകരണ യജ്ഞത്തില്‍ ജില്ലയില്‍ നിന്നു ശേഖരിച്ചത് 80 ടണ്‍ അജൈവ മാലിന്യം. മീനങ്ങാടി പഞ്ചായത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യം ശേഖരിച്ചത്. 3,500 കിലോഗ്രാം. പുല്‍പ്പള്ളി (3,000), മുട്ടില്‍ (2,400), പനമരം (2,100), തരിയോട് (1,200) എന്നിവയാണ് കൂടുതല്‍ അജൈവ മാലിന്യം ശേഖരിച്ച മറ്റ് പഞ്ചായത്തുകള്‍. അതാതു തദ്ദേശസ്ഥാപനങ്ങളിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മാലിന്യം ഉടന്‍ നീക്കം ചെയ്യും. 25,000ത്തോളം ആളുകള്‍ സമഗ്ര ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. പഞ്ചായത്ത് തലത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡിംപിള്‍ മാഗി വിശദീകരിച്ചു. ജില്ലയില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ഡി.എം.ഒ ഡോ.ആര്‍ രേണുക അറിയിച്ചു.

യോഗത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എ.കെ രാജേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM