മാലിന്യ സംസ്‌കരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഹരിതകേരളം മിഷന്‍ മാലിന്യ പരിപാലന മേഖലയില്‍ നിയമ ലംഘകര്‍ക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തിയാണ് നിയമ നടപടികള്‍ സ്വീകരിക്കുക. കുറ്റകൃത്യങ്ങള്‍ക്ക് നിയമാനുസൃതമായി പിഴ ഈടാക്കുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ശക്തമായ ശിക്ഷകള്‍ ഉറപ്പാക്കുന്ന നിയമങ്ങളും ചട്ടങ്ങളും നിലവില്‍ ഉണ്ടെങ്കിലും പലപ്പോഴും ഇത് നടപ്പിലാക്കാത്തതിനാല്‍ നിയമ ലംഘനങ്ങള്‍ വ്യാപകമാകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ഹരിതകേരളം മിഷന്‍ നേരിട്ട് രംഗത്തിറങ്ങുന്നത്.

ആദ്യ ഘട്ട പരിശീലനം

നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയമ ചട്ടങ്ങളെ കുറിച്ച് പരിശീലനം നല്‍കി. ആഗസ്റ്റ് 3 ന് വയനാട് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമുള്ള പരിശീലനം ജില്ലാ ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ സംഘടിപ്പിച്ചു. ആഗസ്റ്റ് 5,6 തിയ്യതികളില്‍ പനമരം, മാനന്തവാടി ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാര്‍ക്കും മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളിലും 7,8 തിയ്യതികളില്‍ കല്‍പ്പറ്റ, ബത്തേരി ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കല്‍പ്പറ്റ ആസൂത്രണ ഭവനിലെ പഴശ്ശി ഹാളിലും പരിശീലനം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായികള്‍, സ്‌ക്രാപ്പ് വ്യാപാരികള്‍, റെസിഡന്‍സ് അസോസിയേഷന്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കും പരിശീലനം നല്‍കും. ഹരിതകേരളം മിഷനും കിലയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ പഞ്ചായത്ത്, നഗരകാര്യം, പോലീസ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, ടൗണ്‍പ്ലാനിംഗ്, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നീ വകുപ്പുകളിലെ വിദഗ്ധരാണ് ക്ലാസ്സുകള്‍ നയിച്ചത്.

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ക്യാമ്പയിനിലൂടെ ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പ്രസക്തിയെ കുറിച്ചും അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിച്ച് കൈമാറുന്നതിനെ കുറിച്ചും ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിപുലമായ ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി ശുചിത്വ മിഷന്‍ പ്രൊജക്ടുകളും തയ്യാറാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തോടെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഹരിതകര്‍മ സേനകളും, ശേഖരണ സംവിധാനങ്ങളും (എം സി എഫ് ) പൂര്‍ത്തിയാകും, ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്ക് ഷ്രഡിംഗ് യൂണിറ്റുകളും നിലവില്‍ വരും. ഇതോടെ മാലിന്യ പരിപാലന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന വിശ്വസത്തിലാണ് അധികൃതര്‍.

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM