ആരോഗ്യ രക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന ലക്ഷ്യവുമായി കുട്ടികളുടെ പഞ്ചായത്ത്-വാര്‍ഡ് തല ക്യാമ്പുകള്‍. ഹരിതകേരളം മിഷന്, കുടുംബശ്രീ മിഷന്, കില, ശുചിത്വ മിഷന്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍. പെന്‍സില്‍ എന്ന പേരില്‍ നടക്കുന്ന ദ്വിദിന ക്യാമ്പുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷം അവധിക്കാലത്ത് സംഘടിപ്പിച്ച ജാഗ്രതോത്സവ ക്യാമ്പുകളുടെ തുടര്‍ച്ചയായാണ് പെന്‍സില്‍ ക്യാമ്പ്. പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതും പൂര്‍ണമായി ഉപയോഗിച്ച് തീര്‍ക്കാം എന്ന പെന്‍സിലിന്റെ സവിശേഷ ഗുണവും പരിഗണിച്ചാണ് അവധിക്കാല ക്യാമ്പുകള്‍ക്ക് പെന്‍സില്‍ എന്ന് പേര് നല്‍കിയത്. മാലിന്യത്തിന്റെ അളവ് കുറക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുകയും ചെയുന്ന ശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ക്യാമ്പുകളാണ് പഞ്ചായത്ത്-വാര്‍ഡ് തലങ്ങളില്‍ നടക്കുക. പഞ്ചായത്ത്-വാര്‍ഡ് തല ക്യാമ്പുകള്‍ക്ക് മുന്നോടിയായുള്ള ജില്ലാതല റിസോഴ്സ് പേഴ്സണ്‍ പരിശീലന പരിപാടികളുടെ ആദ്യഘട്ടം ഏപ്രില്‍ 29, 30 തീയതികളില്‍ തളിപ്പറമ്പ ഇന്‍ഡോര്‍ പാര്‍ക്കില്‍ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ടു വീതം റിസോഴ്സ് പേഴ്സണ്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. രണ്ടാംഘട്ട പരിശീലനം മെയ് രണ്ട്, മൂന്ന് തീയതികളിലായിരുന്നു.
കണ്ണൂർ ജില്ലാതല റിസോഴ്സ് പേഴ്സണ്‍ പരിശീലനത്തെ തുടര്‍ന്ന് ബ്ലോക്ക് തല പരിശീലനങ്ങള്‍ നടന്നു. ബ്ലോക്ക് തല പരിശീലനത്തില്‍ ഗ്രാമപഞ്ചായത്ത് – മുനിസിപ്പല്‍ തലങ്ങളില്‍ നിന്നുള്ള അഞ്ചു പേരാണ് പങ്കെടുത്തത്. ജില്ലാ-ബ്ലോക്ക് തല റിസോഴ്സ് പരിശീലനം പൂര്‍ത്തീകരിച്ചതോടെ പഞ്ചായത്തുതല കുട്ടി ക്യാമ്പുകള്‍ക്ക് തുടക്കമായി. വാര്‍ഡ് തലത്തിലും ഈ ക്യാമ്പുകള്‍ നടന്നു. വിവിധ മാലിന്യങ്ങളെ തരംതിരിച്ച് സൂക്ഷിക്കുവാനുള്ള രീതികളാണ് ക്യാമ്പുകളില്‍ പരിശീലിപ്പിക്കുക.