വിദ്യാലയങ്ങളില്‍ ഇത്തവണ പ്രവേശനോത്സവവും ഹരിതചട്ടം പാലിച്ച്. കുടുംബശ്രീ മിഷനും, ഹരിതകേരളം മിഷനും കൈകോര്‍ത്താണ് സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ ഹരിത സന്ദേശം എത്തിക്കുക. കുടുംബശ്രീയുടെ ബാലസഭാ കുട്ടികള്‍ ചേര്‍ന്ന് നവാഗതരെ ഹരിതചട്ട പ്രകാരം സ്വീകരിക്കുകയും പ്രവേശനോത്സവത്തിന്റെ ഭാഗമായി ഉണ്ടാവുന്ന ജൈവ, അജൈവ മാലിന്യങ്ങള്‍ കുട്ടികള്‍ തന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും. ഹരിതകമാനങ്ങളും, അലങ്കാരങ്ങളും നിര്‍മ്മിച്ചാണ് ഇത്തവണ വിദ്യാലയങ്ങള്‍ കുട്ടികളെ സ്വീകരിക്കുക. പ്രവേശനോത്സവത്തിന് ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അവധിക്കാലത്ത് ബാലസഭാ കുട്ടികള്‍ക്കായി നടത്തിയ പെന്‍സില്‍ ക്യാമ്പുകളുടെ തുടര്‍ച്ചയായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമെന്ന സന്ദേശം കുട്ടികളില്‍ പ്രചരിപ്പിക്കാനും മാലിന്യം തരം തിരിച്ച് സൂക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടാണ് കൊണ്ടാണ് പെന്‍സില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.