പ്രളയ ബാധിത മേഖലകളില്‍ ശുചീകരണവുമായി പത്തനംതിട്ടക്കാരും. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നു മുപ്പതംഗ സംഘമാണ് മലപ്പുറം ജില്ലയില്‍ സേവനത്തിനെത്തിയത്. കിണറുകള്‍, വീടുകള്‍ എന്നിവ കഴുകി വൃത്തിയാക്കി നല്‍കുന്ന സംഘം കൂടെയെത്തിയ നൈപുണ്യ കർമ്മസേന അംഗങ്ങളുടെ സഹായത്തോടെ വീടുകളിലെ ഇലക്ട്രിക്കല്‍, പ്ലംബിങ് ഉപകരണങ്ങള്‍ നന്നാക്കി നല്‍കുന്നുമുണ്ട്. രണ്ടു വാഹനങ്ങളിലായി നാല് ഹൈ പ്രഷര്‍ മോട്ടോര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സഹിതം ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷിന്റെ നേതൃത്വത്തിലാണ് സംഘമെത്തിയത്. ഒരു ഐ.ടി.ഐ ഇന്‍സ്ട്രക്ടറും അഞ്ച് ട്രെയിനികളുമുള്‍പ്പെടുന്ന നൈപുണ്യ സേന അംഗങ്ങളും കൂടെയുണ്ട്.

കിണറുകളിലെ വെള്ളം പൂര്‍ണ്ണമായി മോട്ടോര്‍ ഉപയോഗിച്ച് ഒഴിവാക്കിയ ശേഷം വൃത്തിയാക്കി ക്ലോറിനേഷനും നടത്തി. നിലമ്പൂരിലെത്തിയ സംഘം കൈപ്പിനി, പാതാര്‍, പാത്രക്കുണ്ട്, വെള്ളിമുറ്റം തുടങ്ങിയ സ്ഥലങ്ങളിലായി 35 ഓളം വീടുകളില്‍ ശുചീകരണം നടത്തി.

Tags: , , , ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM