വയനാട്: വാക്കുകള്‍ക്കപ്പുറമുള്ള പെണ്‍ കരുത്തിന്‍റെ ചില നല്ല പാഠങ്ങള്‍ കൂടി നല്‍കുകയാണ് പൊഴുതന ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍. ആത്മ വിശ്വാസത്തിന്‍റേയും ദൃഢനിശ്ചയത്തിന്‍റേയും കൂട്ടായ്മയില്‍ മാലിന്യ കൂമ്പാരമായിരുന്ന, കാറ്റ് തട്ടിയാല്‍ ശരീരത്തില്‍ പോലും ദുര്‍ഗന്ധം വമിപ്പിച്ചിരുന്ന ഒരു പ്രദേശം ഇന്ന് തെളിനീരൊഴുകുന്ന ജലാശയങ്ങളാല്‍ സമ്പുഷ്ടമാണ്. ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡായ പൊഴുതനയിലെ മൊയ്തീന്‍ പാലത്തിനു സമീപമുള്ള ഒരേക്കറോളം സ്ഥലമാണ് ഇവര്‍ ഹരിതമാക്കുന്നത്.

പൊതു മാലിന്യങ്ങളും, പ്രളയാനന്തര മാലിന്യങ്ങളും, അറവു മാലിന്യങ്ങളുമടക്കം ഈ സ്ഥലത്ത് നിക്ഷേപിച്ചിരുന്നു. തന്മൂലം ഗുരുതരമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കപ്പെടുന്നു എന്ന ഹെല്‍ത്ത് റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അധികൃതര്‍ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത്. ആദ്യപടിയായി 26 അംഗങ്ങള്‍ അടങ്ങുന്ന ഹരിത കര്‍മ്മ സേനയുടെ സഹായത്തോടെ പ്രദേശത്തെ മാലിന്യം മുഴുവന്‍ തരം തിരിച്ച് നീക്കം ചെയ്തു. 8 ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇത്തരത്തില്‍ ക്ലീന്‍കേരള കമ്പനിക്ക് ഹരിത കേരളം മിഷനും ശുചിത്വ മിഷനും മുഖേന കൈമാറി. എന്നാല്‍ ക്ലീന്‍ ചെയ്തതിനു ശേഷവും ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഈ പ്രവണത പൂര്‍ണമായും നിര്‍ത്തലാക്കുവാനുള്ള ശ്രമങ്ങളില്‍ നിന്നാണ് ഇവരുടെ വിജയഗാഥക്ക് തുടക്കം കുറിക്കുന്നത്.

മാലിന്യകൂമ്പാരങ്ങളും കാടും മൂടിക്കിടന്ന ഈ പ്രദേശത്ത് കൂടി തൊട്ടടുത്ത മലയില്‍ നിന്നുത്ഭവിക്കുന്ന ഒരു നീര്‍ചാല്‍ ഒഴുകുന്നുണ്ടണ്ട്. പഞ്ചായത്തിലെ കുടിവെള്ള ശ്രോതസ്സായ കബനി നദിയുടെ കൈവഴിയായ ഇടിയംവയല്‍ തോടിലേക്കാണ് മാലിന്യം കലരുന്ന ഈ ജലം ഒഴുകിയെത്തുന്നത്. ഈ തിരിച്ചറിവും ഇത്രയും തെളിനീരൊഴുകുന്ന ഉറവയുടെ സംരക്ഷണത്തിന്‍റെ ആവശ്യകതയും മനസിലാക്കിയാണ് കര്‍മ സേന ഇതൊരു ദൗത്യമായി ഏറ്റെടുക്കുന്നത്. ആദ്യം കാടു വെട്ടിതെളിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്ത് നീരുറവക്ക് വഴി തെളിച്ചു. നാല് ബണ്ടണ്ടുകള്‍ താത്ക്കാലികമായി നിര്‍മിച്ച് ആ ജലത്തെ സംഭരിച്ചു. ഇപ്പോള്‍ അഞ്ച് സെന്‍റ് സ്ഥലത്ത് ഉമ വിത്തുപയോഗിച്ച് നെല്‍കൃഷിയിലും പരീക്ഷണം നടത്തിയിട്ടുണ്ട് ഈ പെണ്‍പട. മല്‍സ്യകൃഷിയും ആമ്പല്‍ പൂക്കളുമടങ്ങുന്ന തടാകം, തടാകത്തിരുവശവും ജൈവ പച്ചക്കറികൃഷി, ഉദ്യാന നിര്‍മാണം, തണല്‍ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കല്‍, ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി ഏകദേശം 40 പേര്‍ക്കിരിക്കാന്‍ ഉതകുന്ന തരത്തില്‍ മുളകൊണ്ടണ്ട് നിര്‍മ്മിച്ചു വിശ്രമകേന്ദ്രം, പച്ചത്തുരുത്ത് നിലവില്‍ ഇത്രയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു ഇവര്‍. പോളിഹൗസ് പച്ചക്കറി കൃഷി, ഇക്കോഷോപ്പ്, അഗ്രിക്കള്‍ച്ചര്‍ നഴ്സറി എന്നിവ കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ നടപ്പിലാക്കാനുള്ള പ്രോജക്ടുകളും, ഭക്ഷണ മാലിന്യമുള്‍പ്പെടെയുള്ള ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള തുമ്പൂര്‍മുഴി മോഡല്‍ എന്നിവയും തയ്യാറായി വരുന്നു. ഹരിത കര്‍മ സേനകളുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മറ്റൊരു മികച്ച വരുമാനദായകമായ സംരംഭകത്വം കൂടി സേനക്ക് ലഭ്യമാക്കുക എന്നതാണ് പഞ്ചായത്തിന്‍റെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.സി പ്രസാദ്, സെക്രട്ടറി സുന്ദര്‍ രാജ്, വി.ഇ.ഒ. ഫിലോമിന ഹരീഷ് എന്നിവരാണ് കര്‍മ്മ സേനയുടെ താങ്ങും തണലുമായി നില്‍ക്കുന്നത്. കൂടാതെ പഞ്ചായത്ത് ഭരണസമിതി, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ആരോഗ്യ വകുപ്പ്, കൃഷി ഭവന്‍, തൊഴിലുറപ്പു പദ്ധതി എന്നിവരുടേയും പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ടണ്ട്.

തുടക്കത്തില്‍ നിരവധി എതിര്‍പ്പുകളും അവഗണനകളും ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടണ്ട്. ആദ്യമൊക്കെ സൈറ്റിലെ പണി കഴിഞ്ഞ് വൈകുന്നേരം ബസില്‍ കയറിയാല്‍ തൊട്ടടുത്ത് നില്‍ക്കാനോ ഇരിക്കാനോ പോലും ആരും തയ്യാറായില്ല. ഈ മാലിന്യക്കൂമ്പാരത്തില്‍ പണിയെടുക്കുന്നതു കൊണ്ടണ്ട് ആളുകള്‍ ഞങ്ങളെ തീര്‍ത്തും അവഗണിച്ചിരുന്നു എന്ന് കര്‍മ സേനാംഗം ഹസീന പറയുന്നു. പക്ഷെ അന്ന് നെറ്റി ചുളിച്ചവര്‍ ഇന്നിവര്‍ക്ക് പ്രാദേശിക പിന്തുണ കൂടിയാണ് നല്‍കുന്നത്. സ്പോണ്‍സര്‍ഷിപ്പിന്‍റെ രൂപത്തിലും ഇവര്‍ക്ക് സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പ്രദേശത്തെ ഒരു പ്രധാന ടൂറിസ്റ്റ് ഹബ്ബ് ആക്കി മാറ്റുക എന്നതാണ് ഈ പെണ്‍ കൂട്ടായ്മയുടെ ലക്ഷ്യം. ഇതിനു പുറമെ ഹരിതചട്ടങ്ങള്‍ പാലിച്ചുള്ള ഹരിത കല്യാണങ്ങളും, കാറ്ററിംഗ് യൂണിറ്റും ഇവരുടെ മറ്റൊരു ലക്ഷ്യമാണ്.

ഹരിത കേരളം മിഷന്‍ ലക്ഷ്യമിടുന്ന വെള്ളം, വൃത്തി, വിളവ് എന്നീ മൂന്ന് ആശയങ്ങള്‍ സംയോജിപ്പിച്ച് അനുകരണീയമായ മാതൃകയാകുകയാണ് പൊഴുതന പഞ്ചായത്തിലെ ഹരിത കര്‍മസേന. വയനാടിന്‍റെ വീണ്ടെണ്ടടുപ്പ് പരിസ്ഥിതി സൗഹൃദ പുനസ്ഥാപനത്തിലൂടെയാണെന്ന് തങ്ങളുടെ പ്രവൃത്തിയിലൂടെ തെളിയിക്കാനുറച്ചാണ് ഈ പെണ്‍പട മുന്നേറുന്നത്.

തയ്യാറാക്കിയത്: മഞ്ജു. പി.എം, വയനാട്

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM