ആനക്കല്ല്: ഹരിത കേരളം മിഷന്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റ ആഭിമുഖ്യത്തില്‍ വണ്ടന്‍പാറ ആനക്കല്ല് തോട് ശൂചീകരണം നടത്തി. ഒരുമ, നവജീവന്‍ സൗഹൃയ പുരുഷ സ്വാശ്രയ സംഘങ്ങളുടെ നേതൃത്തില്‍ നാട്ടുകാരും പങ്കാളികളായി,ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, വാര്‍ഡംഗം റ്റി.എന്‍.ഹനീഫാ, ചിറ്റാര്‍പുഴ പുനര്‍ജനി ചെയര്‍മാന്‍ സക്കറിയാസ് ഞാവളളി, ജനറല്‍ കണ്‍വീനര്‍ എം.എ റിബിന്‍ ഷാ, ഹരിതകേരളം മിഷന്‍ പ്രതിനിധി വിപിന്‍ രാജു, ജോര്‍ജ് കോര, വിന്‍സെന്‍റ്, സ്വാശ്രയ സംഘം ഭാരവാഹികളായ രജ്ഞിത്ത് കെ കെ, പ്രസാദ്, ജോസ് കെ ജെ, ജോസി ജോസഫ്, ജോസ് അന്‍റണി, സോബിന്‍ തുടങ്ങിയവര്‍ നേതൃത്യം നല്കി.