ഹരിതകേരളം മിഷന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ചെയ്ത മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സന്നദ്ധരാക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ തുടര്‍പരിപാലനം നീര്‍ത്തട അടിസ്ഥാനത്തില്‍ ഉറപ്പാക്കുന്നതിനും വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി 2019 ജനുവരി 30 ന് വഴുതക്കാട് വനശ്രീ ആഡിറ്റോറിയത്തില്‍ ഹരിതകേരളം ജില്ലാമിഷന്‍ ഏകദിന ശില്‍പ്പശാല നടന്നു. തിരുവനന്തപുരം ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ.സുഭാഷ്.ആര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ശ്രീ.വി.എസ്.ബിജു സ്വാഗതം പറഞ്ഞു. പ്രശ്തുത ഏകദിന ശില്‍പ്പശാല തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.വി.കെ.മധു ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏകോപനം കൊണ്ടുവരാന്‍ ഹരിതകേരളം ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏകദിന ശില്‍പ്പശാലയ്ക്ക് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ശ്രീ.കെ.രാമചന്ദ്രന്‍ ആശംസ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ.എം.കെ.യൂസഫ്,ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ശ്രീ.ബി.ബിജു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ.കെ.ദേവദാസ്, ലാന്‍റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ ശ്രീ.നസീമുദ്ദീന്‍.എ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ശ്രീ.ആര്‍.എ.ഹില്‍ക് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് തെരഞ്ഞെടുത്ത വിവിധ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, വിവിധ വകുപ്പുകള്‍ എന്നിവരുടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവതരണം നടന്നു. ആനാട്,കരകുളം, മാണിക്കല്‍, പാറശ്ശാല, പൂവച്ചല്‍ തുടങ്ങി 5 ഗ്രാമപഞ്ചായത്തുകളും ചിറയിന്‍കീഴ്, നെടുമങ്ങാട്, പെരുങ്കടവിള തുടങ്ങി 3 ബ്ലോക്ക് പഞ്ചായത്തുകളും വകുപ്പ് തലത്തില്‍ മണ്ണ് സംരക്ഷണ വകുപ്പും ചേര്‍ന്ന് ആകെ ജില്ലയില്‍ തെരഞ്ഞെടുത്ത ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ 9 അവതരണങ്ങള്‍ നടന്നു. തുടര്‍ന്ന് വിഷയ അവതരണങ്ങള്‍ നടന്നു.

ജലസമൃദ്ധി വിഷയത്തില്‍ ലാന്‍റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ ശ്രീ.നസീമുദ്ദീന്‍.എ, നീര്‍ത്തട പ്ലാനില്‍ നിന്ന് നിര്‍വ്വഹണത്തിലേക്ക് എന്ന വിഷയത്തില്‍ ചെറുകിട ജലസേചനം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹരിതകേരളത്തിന്‍റെ ഭാഗമായി ജലസേചന വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്ന വിഷയത്തില്‍ മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്‍റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഹരിതകേരളത്തിന്‍റെ ഭാഗമായി മണ്ണ് സംരക്ഷണ പര്യവേഷണ വകുപ്പ് നടപ്പിലാക്കിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ഹരിതകേരളത്തിന്‍റെ ഭാഗമായി ജലസംരക്ഷണത്തിനായി കൃഷി വകുപ്പ് നടപ്പിലാക്കിയ പരിപാടികള്‍ എന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, ജലമാണ് ജീവന്‍ എന്ന വിഷയത്തില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങി 7 വിഷയ അവതരണങ്ങള്‍ നടന്നു. തുടര്‍ന്ന് ശില്‍പ്പശാല അവതരണങ്ങള്‍ക്ക് ക്രോഡീകരണം നല്‍കി ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ നന്ദി പറഞ്ഞ് ഏകദിന ശില്‍പ്പശാല അവസാനിച്ചു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM