കോട്ടയം : പച്ചത്തുരുത്ത് ജില്ലാ തല ഉദ്ഘാടനം കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ്സില്‍ ഡോ. അബ്ദുല്‍ കലാം യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ അപൂര്‍വ വൃക്ഷമായ നാഗപുഷ്പം നട്ട് ഉദ്ഘാടനം ചെയ്തു. പാമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഫിലിപ്പോസ് തോമസ് അധ്യക്ഷത വഹിച്ചു. ഞകഠ പ്രിന്‍സിപ്പല്‍ ഡോ. സി സതീഷ്കുമാര്‍ സ്വാഗതം ആശംസിച്ചു ഞകഠ ക്യാമ്പസില്‍ നടത്താനുദ്ദേശിക്കുന്ന ഏകദേശം 80ലക്ഷം രൂപയുടെ ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ കേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിശദീകരിച്ചു. ക്യാമ്പസില്‍ ശലഭോദ്യാനം നിര്‍മാണം ബഹു വൈസ് ചാന്‍സലര്‍ തുടക്കം കുറിച്ചു.