പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ ഇ.എം.എസ് സ്കൂള്‍ ഹരിത വിദ്യാലയമാക്കുന്നതിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ശുചിത്വ മാലിന്യ സംസ്കരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍, പച്ചത്തുരുത്ത് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കി. ഹരിത സഹായ സ്ഥാപനമായ കേരള ഗ്രാമ നിര്‍മാണ സമിതിയുടെ നേതൃത്വത്തില്‍ ആണ് പരിശീലനം നടന്നത്. രണ്ടു ബാച്ചുകളായി 200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ഹരിത സഹായ സ്ഥാപനം പ്രതിനിധി സുരേഷ് ബാബു, ഹരിത കേരളം ജില്ലാ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ രാജേഷ് എന്നിവര്‍ ക്ലാസെടുത്തു.