പച്ചത്തുരുത്ത് കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം 2019 ജൂണ്‍ 6 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് ബ്ലോക്കിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെച്ച് ബഹു. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ നിര്‍വഹിച്ചു. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തരിശായി കിടക്കുന്ന 50 സെന്റോളം സ്ഥലത്ത് ആണ് പച്ചത്തുരുത്ത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് തൈ നട്ടു കൊണ്ട് മന്ത്രി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പിടിഎ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് എം.മനോജ് കുമാര്‍, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. തങ്കമണി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാര്‍ തുടങ്ങി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികള്‍ ഇതോടൊപ്പം തൈകള്‍ നട്ടു.

കോഴിക്കോട് ബ്ലോക്കിന്റെ ജൈവ വൈവിധ്യ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി 20 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന മിയാവാക്കി വനത്തിന്റെ ഉദ്ഘാടനം ഇതോടൊപ്പം ബഹു. എം എല്‍ എ ശ്രീ. പിടിഎ റഹീം നിര്‍വഹിച്ചു. തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്തവര്‍ ഇരുപതോളം തൈകള്‍ നട്ടു. പച്ചത്തുരുത്തിന്റെയും മിയാവാക്കി വനത്തിന്റെയും തുടര്‍പ്രവര്‍ത്തനങ്ങള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹിക്കും.

തുടര്‍ന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ സെമിനാർ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങ് ബഹു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബു പാറശ്ശേരിയുടെ അധ്യക്ഷതയില്‍ ആരംഭിച്ചു. ബഹു. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടന പ്രസംഗം നടത്തി. ഹരിതകേരളം മിഷൻ കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ പി. പ്രകാശ് പച്ചത്തുരുത്ത് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായ ഡോ. എസ്. പ്രദീപ് കുമാര്‍ കാലാവസ്ഥ വ്യതിയാനവും പച്ചത്തുരുത്തുകളുടെ പ്രസക്തിയും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. തങ്കമണി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാര്‍ കോഴിക്കോട് ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ ശ്രീ. വിനീഷ് പി.ജി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. പി.കെ ഉഷ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ ശ്രീ. ജയപ്രകാശ് , ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. കൃഷ്ണദാസ് പി., പവിത്രൻ എം. എം, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ജെപിസി ശ്രീ. എ. അബ്ദുള്‍ അസീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ശ്രീ. എ.വി. അബ്ദുള്‍ ലത്തീഫ്, മൈനര്‍ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ വികെ. ഗോവിന്ദനുണ്ണി ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റര്‍ ശ്രീമതി. സി കബനി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി ഷീല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. കോഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് എൻ. മനോജ് കുമാര്‍ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി ശ്രീമതി.കെ. കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM