കാലവസ്ഥാ വ്യതിയാനെത്ത ചെറുക്കാൻ സംസ്ഥാനത്തുടനീളം പച്ചത്തുരുത്തുകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയില്‍ പച്ചത്തുരുത്തുകളുടെ ഉദ്ഘാടനം നടന്നു. കോതമംഗലം ബ്ലോക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കുട്ടമ്പുഴ ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കുളില്‍ കോതമംഗലം എംഎല്‍എ ശ്രീ ആന്‍റണി ജോണ്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

2019 ജൂണ്‍ 5 പച്ചത്തുരുത്ത് ഉദ്ഘാടന വിവരങ്ങള്‍

ഗ്രാമ പഞ്ചായത്ത്               സ്ഥലം വിസ്തൃതി                     ഉദ്ഘാടകൻ

കുട്ടമ്പുഴ പഞ്ചായത്ത്                10 സെന്‍റ്                 ശ്രീ ആന്‍റണി ജോണ്‍ എംഎല്‍എ
ഗവ: ഹയര്‍സെക്കന്ററി
സ്ക്കുള്‍ കോമ്പൗണ്ട്

വാരെപ്പട്ടി പഞ്ചായത്ത്              3 സെന്‍റ്                 നിര്‍മ്മല മോഹനൻ, പ്രസിഡന്‍റ്
കോഴിപ്പള്ളി പാലത്തിനു
സമീപം

കൂടാതെ പച്ചത്തുരുത്ത് സൃഷ്ടിക്കുവാൻ ജില്ലയില്‍ നിന്നും ആദ്യഘട്ടത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരങ്ങള്‍.

1. കീഴ്മാട് – 40 സെന്‍റ്
2. കോട്ടുവള്ളി – 25 സെന്‍റ്
3. ചേരാനെല്ലൂര്‍ – 5 സെന്‍റ്
4. കല്ലൂര്‍ക്കാട് – 25 സെന്‍റ്
5. മുളന്തുരുത്തി – 10 സെന്‍റ്
6. പാലക്കുഴ – 3 സെന്‍റ്
7. ഇലമി – 50 സെന്‍റ്
8. വാരെപ്പട്ടി – 3 സെന്‍റ്

 

Tags: ,

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM