അമ്പലപ്പുഴ: പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി ചെറുവനങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതിക്കാണ് ഹരിത കേരള മിഷന് തുടക്കമിട്ടത്. തണല്‍ മരങ്ങളും ഔഷധ സസ്യങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃകയായാണ് പച്ചത്തുരുത്ത് ആരംഭിച്ചത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാല്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എസ്.രാജേഷ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ശ്രീജാ രതീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ: ആര്.ശ്രീകുമാര്‍, ശോഭാ ബാലന്, രതിയമ്മ, അംഗങ്ങളായ രമാദേവി, മായ, സബിത, സെക്രട്ടറി എം.പി.ഹരികൃഷ്ണന്, ഡോ: ഡാര്‍ളി ജയിംസ്, ഡോ: പ്രസീത, പാര്‍വതി, വിദ്യ, ഉഷ, പ്രത്യുഷ എന്നിവര്‍ പങ്കെടുത്തു.