കുലശേഖരപുരം ഗ്രാമ പഞ്ചായത്തില്‍ ഉപ്പു വെള്ളം കയറി 10 വര്‍ഷമായി കൃഷിചെയ്യാതെ കിടന്ന 20 ഏക്കര്‍ വിസ്തൃതിയുള്ള മാരൂര്ത്താഴം പാടം ഉപ്പിന്റെ അംശം കഴുകി കളഞ്ഞു കൊല്ലം ഹരിതകേരളം മിഷന്റെ ‘നിലം കരയാക്കരുതേ’ പദ്ധതി പ്രകാരം വീണ്ടും കൃഷിയോഗ്യമാക്കി. ബഹു എം എല്‍ എ ആര് രാമചന്ദ്രന് മണിക്ക് വിത്ത് വിത ഉത്സവത്തിനു തുടക്കം കുറിച്ചു. പാടം നിറയെ പ്ലാസ്റ്റിക് മൂടിയും കാടു പിടിച്ച അവസ്ഥയിലായിരുന്നു. ഹരിതകേരളം മിഷന്റെ ഏകോപന പ്രവര്‍ത്തനത്തിലൂടെ പാടശേഖര സമിതി, എന്‍ ആര് ഇ ജി എസ്, മൈനര്‍ ഇറിഗേഷന്‍, കൃഷി ഭവന് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കൃഷി വീണ്ടെടുക്കാന്‍ കഴിഞ്ഞത്. രണ്ടാഴ്ച കൊണ്ടാണ് നൂറോളം തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ 20 ഏക്കറില്‍ നിലം ഒരുക്കിയത്.