ഹരിതകേരളം മിഷനും മീനച്ചിലാര്‍ മീനന്തറയാര്‍ കൊടുരാര്‍ പുനര്‍സംയോജന പദ്ധതിയും കൈകോര്‍ത്ത് മണിപ്പുഴ – ഈരയില്‍ കടവ് ബൈപാസ് റോഡിന് ഇരുവശവും ഫല വ്യക്ഷങ്ങള്‍ വച്ച് പിടിപ്പിച്ച് പച്ച തുരുത്ത് സൃഷ്ടിക്കുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നാല് മണിക്കാറ്റ് മാത്യകയില്‍ ജില്ലയിലെ ഏറ്റവും വലിയ വഴിയോര സായ്ഹാന വിശ്രമകേന്ദ്രമായി ഇവിടം മാറും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനകീയ കൂട്ടായ്മ അംഗങ്ങളും ഹരിത കേരളം മിഷന്‍ ആര്‍.പിമാരും കൂടി മണിപ്പുഴയില്‍ ചേര്‍ന്ന യോഗം അഡ്വ.കെ.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സനല്‍ തമ്പി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷീജാ അനില്‍ സ്വാഗതമാശംസിച്ചു. ഹരിത കേരളം മിഷന്‍ ആര്‍.പി അനുപമ രാജപ്പന്‍ പച്ചതുരുത്തിനെ പറ്റി വിശദീകരിച്ചു. കൊല്ലാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് സി.വി ചാക്കോ ആശംസയര്‍പ്പിച്ചു. യോഗത്തില്‍.ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ അമ്മു മാത്യു, അഡ്വ.പി.കെ വിനോദ് , റ്റി.കെ സന്തോഷ് കുമാര്‍, മണി ചന്ദ്രന്‍, ബി.ശശികുമാര്‍, എന്‍. രവീന്ദ്രന്‍, സണ്ണി സി എബ്രഹാം, രാജേഷ് റ്റി.കെ, അമ്യത എസ്, അമ്പിളി രാജീവ്, അനീഷ സജീവ്, സജിത ശ്രിജു, സിന്ധു സന്തോഷ്, അജിവ് വാലടിച്ചിറ, അഭിഷേക് തുടങ്ങിയവര്‍ പങ്കെടുത്തു.