കോട്ടയം ടൗണ്‍ എല്‍ പി സ്കൂളില്‍ ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഹരിത വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ല കോര്‍ഡിനേറ്റര്‍ ഹരിത വിദ്യാലയതെ കുറിച്ചു കുട്ടികള്‍ക്ക് അവബോധം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈ കൈമാറിയാണ് ഹരിത വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നേരത്തെ കൃഷി ഭവനില്‍ നിന്നും മിഷന്‍ സംഘടിപ്പിച്ചു നല്‍കിയ വിത്തുകള്‍ ഉപയോഗിച്ച് ജൈവപച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു.
സ്കൂളില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ഹാംങ്ങിങ് ഗാര്‍ഡന്‍ ആരംഭിക്കാന്‍ തീരുമാനമായി. പൂന്തോട്ടം നിര്‍മ്മാണവും പുരോഗമിക്കുകയാണ്. എല്ലാ ക്ലാസ് മുറികളിലും തണല്‍ മരങ്ങളുടെ പ്രാധാന്യത്തെകുറിച്ചുളള പോസ്റ്ററുകള്‍ പതിപ്പിച്ചു കഴിഞ്ഞു. ജില്ലാ കോര്‍ഡിനേറ്റര്‍, റിസോഴ്സ് പേര്‍സന്‍മാരായ ശരത്, അര്‍ച്ചന എന്നിവരും പങ്കെടുത്തു.