എലിക്കുളം കാരക്കുളം കാപ്പുകയം പാടശേഖര സമിതിയുടേയും ഹരിതകേരളം മിഷന്‍റേയും എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെയും, കൃഷി ഭവന്‍റേയും നേതൃത്വത്തീല്‍ വിതച്ച പന്ത്രണ്ട് ഏക്കറോളം വരുന്ന പാടശേഖരത്തിലെ നെല്ലുപുഴുക്കാണ് നാട്ടുകാര്‍ ഉത്സവമാക്കി മാറ്റി. എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാത്യൂസ് പെരുമനങ്ങാടിന്‍റെ നേതൃത്വത്തിലായിരുന്നു. നെല്ല് പുഴുക്ക് ഉത്സവം നടന്നത്. അസി. കൃഷി ഓഫീസര്‍ എ.ജെ. അലക്സ് റോയ്, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ അന്‍ഷാദ് ഇസ്മയില്‍, പാടശേഖര സമിതി പ്രസിഡന്‍റ് ജോസ് ടോം ഇടശ്ശേരി പവ്വത്ത്, ജോര്‍ജ് മണ്ഡപത്തില്‍, ജസ്റ്റിന്‍ മണ്ഡപത്തില്‍, മായ രാജന്‍, രാജന്‍ തെരുവം കുന്നേല്‍, പത്മിനി കണ്ണംകുളത്ത്, മാത്യു കോക്കാട്ട്, ജോസഫ് സെബാസ്റ്റ്യന്‍ ഞാറയ്ക്കല്‍, ജയ്മോന്‍ തെക്കേക്കുറ്റ് എന്നിവര്‍ പുഴുക്കുത്സവത്തിന് നേതൃത്വം നല്കി.