കോഴിക്കോട് ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും ക്ളീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് നടത്തി വരുന്ന ഇ-വേസ്റ്റ് നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നിന്നും ശേഖരിച്ച 2301 കിലോ ഇ- വേസ്റ്റ് പുന:ചംക്രമണത്തിനായി കയറ്റി അയച്ചു. സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഇ പി മേഴ്സി ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന് ആര് പി മാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലെയും ഇ- വേസ്റ്റ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ആസൂത്രണം ചെയ്ത് നടത്തിവരികയാണെന്ന് ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ് അറിയിച്ചു.