കണ്ണൂർ കലക്ടറേറ്റ് ജീവനക്കാര്‍ക്ക് പേപ്പര്‍പേന നിര്‍ബന്ധമാക്കി. പദ്ധതിയുടെ ഉദ്ഘാനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. പ്ലാസ്റ്റിക് പേനകള്‍ ഉപയോഗശേഷം വലിച്ചെറിയുന്നതിലൂടെയുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് കലക്ടറേറ്റ് ജീവനക്കാര്‍ക്ക് പേപ്പര്‍ പേന നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ആവശ്യമായ പേപ്പര്‍ പേനകള്‍ ഗവ.സെര്‍വന്റ്‌സ് കണ്‍സ്യൂമര്‍ സൊസൈറ്റി വഴി വില്‍പ്പന നടത്തും.
കുടുംബശ്രീ മുഖേനെ ബഡ്സ് സ്‌കൂള്‍ കുട്ടികള്‍ നിര്‍മ്മിക്കുന്ന പേനയാണ് വില്‍പ്പനക്കായി എത്തിച്ചിരിക്കുന്നത്. എട്ട് രൂപ മുതലുള്ള നിരക്കില്‍ പേനകള്‍ ജീവനക്കാര്‍ക്ക് ലഭിക്കും. അതോടൊപ്പം തുണി സഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവയും വില്‍പ്പനക്കായെത്തിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ സൊസൈറ്റിക്ക് പുറമെ സിവില്‍ സ്റ്റേഷന്‍ അനക്സിലെ മില്‍മ ബൂത്ത് വഴിയും പേന വില്‍പ്പന നടത്താന്‍ ആലോചനയുണ്ട്.
ഗവ.സെര്‍വന്റ്‌സ് കണ്‍സ്യൂമര്‍ സൊസൈറ്റിയില്‍ നടന്ന പരിപാടിയില്‍ എഡിഎം ഇപി മേഴ്സി, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കുടുംബശ്രീ ജില്ലാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, ആസൂത്രണ സമിതി അംഗം കെ വി ഗഗോവിന്ദന്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.