ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന -ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയ തലത്തില്‍ ജലസംഗമം സംഘടിപ്പിച്ചു. 2019 മേയ് 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ജലസംഗമം- 2019 മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ മേയ് 30 ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നടന്ന മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജലസംഗമത്തില്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ ഈ അവതരണങ്ങളോട് പ്രതികരിച്ച് സംസാരിക്കും. ധനമന്ത്രി ഡോ.തോമസ് ഐസക്, തദ്ദേശഭരണ മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, തുറമുഖ മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രന്‍, എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും രണ്ടുവീതം പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

നദീ പുരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും, പ്രാദേശിക ജലസ്രോതസ്സുകളും ജലസുരക്ഷാ പ്ലാനും, നഗരനീര്‍ച്ചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും എന്നീ വിഷയങ്ങളില്‍ സെമിനാറുകളും ഇതോടൊപ്പം സംഘടിപ്പിച്ചു.

 

 

തയ്യാറാക്കിയത് : ബി.മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഹരിതകേരളം മിഷന്‍

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM