വരുംകാല തലമുറയ്ക്കായി പ്രകൃതിയേയും ജല ഉറവകളേയും നിലനിര്‍ത്താ നായുള്ള ഉത്തമ മാതൃകകളാണ് ജലസംഗമ വേദിയിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയത്.
ഹരിതകേരളം മിഷന്‍ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവനം, വന-ജല സംരക്ഷണം എന്നിവ ആധാരമാക്കിയാണ് മൂന്ന് ദിനം നീണ്ടു നില്‍ക്കുന്ന ജലസംഗമം സംഘടിപ്പിച്ചത്. പ്രകൃതിയെയും പ്രകൃതി വിഭവ ങ്ങളെയും വീണ്ടെടുക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മാതൃകകളാണ് പ്രധാനമായും പ്രദര്‍ശനത്തിലുള്‍പ്പെട്ടത്.
ഗ്രാമ നഗര പ്രദേശങ്ങളില്‍ ഒഴുകിയെത്തുന്നതും മഴയിലൂടെയും ലഭിക്കുന്നതുമായ വെള്ളം ശേഖരിക്കുന്നതിനുള്ള മാതൃകയാണ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരുക്കിയത്. കിണര്‍റീച്ചാര്‍ജിംഗ്, മണ്‍കലം ഉപയോഗിച്ചുള്ള മഴവെള്ള ശുദ്ധീകരണം, കൃഷിക്കായി തുള്ളിനന, തിരിനന എന്നിവ ജലവിഭവവിനിയോഗ കേന്ദ്രം പരിചയ പ്പെടുത്തി. മൂവാറ്റുപുഴ ജലസേചന പദ്ധതി അടിസ്ഥാനമാക്കിയുള്ള ചെറുകിട ജലസേചന മാതൃകയും ഹരിതകേരള മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആമച്ചല്‍ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും ജലസേചന വകുപ്പ് മാതൃകകളിലൂടെ അവതരിപ്പിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി കാട്ടാക്കട നിയോജകമണ്ഡലത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പുഴ, കുളം നവീകരണവും പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി. ജലസംരക്ഷണത്തിനു പുറമേ ഇന്ത്യയിലെ വിവിധ തരം ശിലകളുടെയും പ്രദര്‍ശന മാണ് ഭൂജലവകുപ്പ് സജ്ജമാക്കിയത്.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ജലവിഭവ വിനിയോഗ കേന്ദ്രം, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രം, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേരള കാര്‍ഷിക സര്‍വകലാശാല, ജലഅതോറിറ്റി, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജലസമൃദ്ധി പ്രോജക്ട്, ശുചിത്വമിഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് എന്നീ വകുപ്പുകളും ബയോസ്റ്റാര്‍ട്‌സ് വെഞ്ച്വേഴ്‌സ് പോലുള്ള സംരംഭങ്ങള്‍ തുടങ്ങിയവ പ്രദര്‍ശന സ്റ്റാളുകളില്‍ ജലം സംരക്ഷിക്കാനുള്ള വിവിധ മാതൃകകള്‍ അവതരിപ്പിച്ചു.
തയ്യാറാക്കിയത് : ബി.മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഹരിതകേരളം മിഷന്‍