ഹരിത കേരളത്തിന്റെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത അപ്പാടെ സ്വാംശീകരിച്ച ജില്ലയാണ് ഇടുക്കി. അതുകൊണ്ടുതന്നെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിര്‍വ്വഹിക്കാനും ജില്ലയ്ക്ക് കഴിഞ്ഞു.ഹൈറേഞ്ചിലെ ഏറ്റവും ‘ഹൈ’റേഞ്ചായ കരുണാപുരം മുതല്‍ താഴ്വാരത്തിലെ ഏറ്റവും പിന്നോക്കമായ വെള്ളിയാമറ്റം വരെയുള്ള ഗ്രാമപ്പഞ്ചായത്തുകള്‍ വരെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് ‘മാജിക്’ പ്രയോജനപ്പെടുത്തി. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ 50 പുതിയ കുളങ്ങളും നിര്‍മ്മിച്ചു നല്കി.
859 കിണറുകളും കുളങ്ങളുമാണ് തൊഴിലുറപ്പിന്റെ കര്‍മ്മസേന ജില്ലയിലെമ്പാടുമായി പുതുതായി നിര്‍മ്മിച്ചത്.ഇവയെല്ലാം ജല സമൃദ്ധമാണെന്നതും പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.മുന്‍ കാലങ്ങളെ അപേക്ഷിച്ച് ജലദൗര്‍ലഭ്യമെന്ന മുറവിളികള്‍ ഇക്കുറി കാര്യമായി ജില്ലയില്‍ നിന്നും കേള്‍ക്കാനായില്ലെന്നത് അതിന്റെ സാക്ഷ്യമാണ്. കാടുവെട്ടലും മറ്റുമായി കഴിഞ്ഞിരുന്ന തൊഴിലുറപ്പിലെ സ്ത്രീ തൊഴിലാളികളെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ ഇടുക്കി ജില്ലയ്ക്ക് കഴിഞ്ഞത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. തൊടുപുഴയുള്പ്പെട്ട താഴ്വാര മേഖലയിലെ ഏറ്റവും പിന്നോക്കമായ വെള്ളിയാമറ്റം പോലെയുള്ള ഗ്രാമപ്പഞ്ചായത്തുകളില്‍ 54ഓളം കിണറുകള്‍ കുഴിച്ച് അവര്‍ കരുത്തുകാട്ടി.
ജില്ലയില്‍ 2099.92 ഘനമീറ്റര്‍ തടയണയാണ് തൊഴിലുറപ്പിലൂടെ യാഥാര്‍ഥ്യമായത്.ഇതിന് പുറമേ 289 കുളങ്ങളും തൊഴിലുറപ്പുകാര്‍ നവീകരിച്ചു.ജല വിതാനം താഴ്ന്നുപോയ 259 കിണറുകളും കുളങ്ങളും റീച്ചാര്ജിംഗിലൂടെ പഴയ ജല ഗാംഭീര്യം വീണ്ടെടുത്തു.വിവിധ ഇനങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 44,505 മീറ്റര്‍ കനാലുകളും തൊഴിലുറപ്പിന്റെ നേട്ടമായി നിലകൊള്ളുന്നു. അടിമാലി ഗ്രാമപ്പഞ്ചായത്തിന്റെ ദേവിയാര്‍ ശുചീകരണവും മരിയാപുരം ഗ്രാമപ്പഞ്ചായത്തിലെ പെരിയാറിലൂടെ നടത്തിയ പുഴ നടത്തവും ജലസംരക്ഷണമെന്ന മഹത്തായ ആശയത്തിന്റെ അലയൊലികളുയര്ത്തുന്നതായിരുന്നു. ജില്ലയുടെ ശ്രദ്ധേയമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ജലസംഗമം വളരെ ശ്രദ്ധേയമായിരുന്നു. 13 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അവരുടെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ചിരുന്നു.അവയില്‍ നിന്നും വിദഗ്ധ പാനല്‍ അഞ്ച് പ്രവര്‍ത്തന മാതൃകകളെയാണ് തിരഞ്ഞെടുത്തത്.
രാജകുമാരി ഗ്രാമപ്പഞ്ചായത്തിന്റെ ചണച്ചാങ്ക് വാട്ടര്‍ ടാങ്കുകള്‍,വെള്ളിയാമറ്റത്തെ തൊഴിലുറപ്പ് പദ്ധതി, ഉറവപ്പാറയിലെ മഴവെള്ള സംഭരണം,കുമളി ഗ്രാമപ്പഞ്ചായത്തിന്റെ അട്ടപ്പള്ളം തോട് വീണ്ടെടുക്കല്‍, ജലസംരക്ഷണത്തിന്റെ വഴിയില്‍ തനതു മാതൃക കാട്ടുന്ന ജോളി വര്‍ക്കിയെന്ന ജൈവ കര്ഷകന് എന്നീ പ്രവര്‍ത്തനങ്ങളെയാണ് മികച്ചവയുടെ പട്ടികയില്‍ ജില്ലാതല വിദഗ്ധ പാനല്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ചെറുതും വലുതുമായ നിരവധി അണക്കെട്ടുകളുടെ ജലസമ്പത്തുയര്ത്തുന്ന ഭീഷണിയില്‍ കഴിയുമ്പോഴും കുടിവെള്ളം കിട്ടാക്കനിയായ പ്രദേശങ്ങള്‍ ഇപ്പോഴും ഇടുക്കി ജില്ലയില്‍ അവശേഷിക്കുന്നുവെന്നത് ഒരു വൈരുധ്യമാത്മകമായ യാഥാര്‍ഥ്യമാണ്.റീച്ചാര്ജ്ജിം
തയ്യാറാക്കിയത് : സി എ സജീവന്