ഹരിതകേരളം മിഷന്റെ പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്താനും വിലയിരു ത്താനും സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ‘ഹരിതദൃഷ്ടി’ ജലസംഗമ വേദിയില്‍ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റെ മൂന്ന് ഉപമിഷനുകളെ സംബന്ധിച്ച് ഫീല്‍ഡ് തലത്തിലും ജില്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥര്‍ ജിയോടാഗ് ചെയ്ത് വിവരങ്ങള്‍ ഇതിലേക്ക് അപ്‌ലോഡ് ചെയ്യും.

കേരളത്തിലെ ജലസ്രോതസുകളുടെ ജലവിതാനവും ജലലഭ്യതയും കണക്കാക്കാന്‍ കഴിയുന്നുവെന്നത് ഈ ആപ്ലിക്കേഷന്റെ സവിശേഷതയാണ്. ഏതൊരാള്‍ക്കും എല്ലാ ജലസ്ത്രോതസുകളിലെയും ജലനില വിലയിരുത്താന്‍ ഇതിലൂടെ സാധി ക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിവരങ്ങളാണ് ഇതിലൂടെ ലഭ്യമാകുക. കാട്ടാക്കടയിലെ കുളങ്ങളിലും ജലനിരപ്പ് രേഖപ്പെടുത്തുന്ന തിനായി സ്‌കെയിലുകള്‍ സ്ഥാപിച്ചു തുടങ്ങി. ക്രമേണ മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ജലഉറവകളുടെ പരിപാലനത്തിനു പുറമേ കൃഷി, മാലിന്യ സംസ്‌കരണം എന്നിവയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഇതിലൂടെ സാധിക്കും. ട്രിപ്പിള്‍ഐ.ടി.എം.കെ.യാണ് ഹരിത ദൃഷ്ടി മൊബൈല്‍ ആപ്പ് രൂപകല്പന ചെയ്തിട്ടുള്ളത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടന്ന ജലസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഹരിത മൊബൈല്‍ആപ്പ് പ്രകാശനം ചെയ്തു.

തയ്യാറാക്കിയത് : ബി.മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഹരിതകേരളം മിഷന്‍

ഹരിതദൃഷ്ടി – https://play.google.com/store/apps/details?id=in.ac.iiitmk.hk&hl=en_IN

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM