ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള ഹരിതനിയമ ബോധവല്‍ക്കരണ പരിശീലനം 20 ലക്ഷം പേരിലേക്ക്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഗാന്ധിജയന്തി ദിനം മുതല്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന ഹരിതനിയമം ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെ തുടര്‍ച്ചയായാണ് നടപടി. പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയുടെ സഹായത്തോടെയാണ് ഹരിതനിയമ ലംഘനങ്ങള്‍ക്കെതിരെ തദ്ദേശവകുപ്പ് നടപടികള്‍ സ്വീകരിക്കുന്നത്.

മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കണം എന്ന ലക്ഷ്യത്തോടെ ‘അരുത്, വലിച്ചെറിയരുത്, കത്തിക്കരുത്’ എന്ന ആശയം ഉയര്‍ത്തി ഹരിതകേരളം മിഷനും കിലയും സംയുക്തമായി വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ഹരിതനിയമാവലി പരിശീലനം 20 ലക്ഷം പേരിലേക്ക് എത്തുകയാണ്. ഇതിനു തുടര്‍ച്ചയായി 2019 ഒക്‌ടോബര്‍ രണ്ടിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഇനിമേലില്‍ തങ്ങളുടെ സ്ഥാപന പരിധിയില്‍ മാലിന്യം കത്തിക്കുകയോ ഒഴുക്കി വിടുകയോ വലിച്ചെറിയുകയോ ചെയ്താല്‍ കര്‍ശന നടപടി എടുക്കുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തു.

സംസ്ഥാനത്ത് ഹരിതനിയമങ്ങള്‍ നടപ്പാക്കുകയും ഇത് സംബന്ധിച്ച അവബോധം വ്യാപകമാക്കുകയും ചെയ്യുന്നതിന് പുറമേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ സജ്ജമാക്കാനും ലക്ഷ്യമിട്ടുള്ള തുടര്‍ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

എല്ലാ സ്‌കൂളുകളിലും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ എന്‍.സി.സി., എസ്.പി.സി., സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍.എസ്.എസ്. എന്നിവയിലൂടെ ഹരിതനിയമ ബോധവല്‍ക്കരണ പരിശീലന പരിപാടിക്കും ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.

ഹരിതകേരളം മിഷന്റെ ശുചിത്വ-മാലിന്യ സംസ്‌കരണ ഉപദൗത്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ കാമ്പയിനും അനുബന്ധ പ്രവര്‍ത്തന ങ്ങളും സംസ്ഥാനത്ത് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ട്. 1033 തദ്ദേശസ്ഥാപനങ്ങളില്‍ അജൈവ മാലിന്യ ശേഖരണത്തിനായി ഹരിത കര്‍മ്മസേന രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചത് ഇതിനുദാഹരണമാണ്. മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്), റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്). എന്നിവ കൂടുതല്‍ ഇടങ്ങളില്‍ സ്ഥാപിക്കാനായതും ഗൃഹതല സര്‍വേ, അനുബന്ധ വിവര ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാലിന്യ സംസ്‌കരണം സംബന്ധിച്ച അവബോധം ജനങ്ങളിലെത്തിക്കുന്നതിനും അതിനുവേണ്ടിയുളള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കാനും ഉപകരിച്ചു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM