തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് ഉറവപ്പാറ. ടൗണില്‍ നിന്നും മൂന്ന്‌ നാല് കിലോമീറ്റര്‍ ദൂരമാണ് അങ്ങോട്ടേയ്ക്കുള്ളത്. ഐത്യഹ്യവും തൊടുപുഴ പട്ടണത്തിന്റെ അതിരിട്ട് നില്‍ക്കുന്ന ഭീമാകാരനായ ഉറവപ്പാറയിലൂടെ സാധ്യമാക്കാവുന്ന കൂറ്റന്‍ മഴവെള്ള സംഭരണത്തിന്റെ ലഘുവായ മാതൃക ഈ ‘ഉദ്യോഗസ്ഥ കര്‍ഷകന്‍’ രൂപകല്‍പ്പന ചെയ്ത് യാഥാര്‍ഥ്യമാക്കി. ഈ പാറയിലൂടെ വെറുതെ ഒഴുകിപ്പോയിരുന്ന ചെറിയൊരംശം മഴവെള്ളത്തെ തന്റെ പ്രായോഗിക എന്‍ജിനീയറിംഗ് കൊണ്ട് സംഭരിച്ച് മല്‍സ്യക്കൃഷിയും കൃഷിക്കാവശ്യമായ ജലസേചനവും സാധ്യമാക്കിയിരിക്കുകയാണ് ബിജി ജോസഫ്. മഴപെയ്യുമ്പോള്‍ ഈ പാറക്കെട്ടിന്റെ ഇരുവശത്തൂടെ വെള്ളം സുഭിക്ഷമായൊഴുകി പോകുന്നു. ഇതിനെ ഫലപ്രദമായി ഉപയോഗിച്ച് ഇപ്പോള്‍ കൃഷിയും മീന്‍ വളര്‍ത്തലും നടത്തുകയാണ് ബിജി തന്റെ 50 സെന്റ് ഭൂമിയില്‍.

കുടുംബസ്വത്തിന്റെ ഭാഗമായാണ് ഈ ഭൂമി ബിജിയ്ക്ക് ലഭിച്ചത്. എന്നാല്‍ വെള്ള സൗകര്യമില്ലാത്തതിനാല്‍ കൃഷിയൊന്നും ചെയ്യാനായില്ല. പത്തോ പതിനഞ്ചോ റബറുകളല്ലാതെ വേറെയൊന്നും പറമ്പിലില്ല. ആകെ കാടുപിടിച്ചു കിടക്കുകയായിരുന്നു ഇവിടം. മലയായതിനാല്‍ വൈദ്യുതിയുമെത്തിയിട്ടില്ല. ചണച്ചാക്കുകളുപയോഗിച്ചാണ് ആദ്യം ഈ കുളങ്ങള്‍ നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചിതലുകളുടെ ഭീഷണിക്ക് വഴിയൊരുക്കി. തുടര്‍ന്ന് നൈലോണ്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് പടുതാക്കുളം ഉണ്ടാക്കിയത്. ഈ മൂന്നു കുളങ്ങളിലും മീനുകളെ വളര്‍ത്തുന്നുണ്ട്.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM