പച്ചത്തുരുത്തും ജൈവകൃഷിയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഭാവി തലമുറയെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ. സംസ്ഥാനത്തെ ശുചിത്വ – മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ജൈവ – അജൈവ മാലിന്യങ്ങളുടെ തരംതിരിക്കല്‍ സംബന്ധിച്ച അവബോധവും പരിശീലനവും ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുമെന്നും ഡോ.ടി.എന്‍.സീമ പറഞ്ഞു. തിരുവനന്തപുരത്ത് പേരൂര്‍ക്കട മണ്ണാമൂലയിലെ കണ്‍ കോര്‍ഡിയ യു.പി സ്‌കൂളില്‍ ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സ്‌കൂള്‍ പി.ടി.എ യുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയും പച്ചക്കറിത്തൈ നടീല്‍ ഉത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ.ടി.എന്‍.സീമ. സ്‌കൂള്‍ കാമ്പസില്‍ കൃഷി ചെയ്യാനായി ശാസ്ത്രീയമായ നിലമൊരുക്കിയെടുത്ത് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പച്ചക്കറിത്തൈകള്‍ നട്ടു. ഞാവല്‍ത്തൈ നട്ടാണ് ഡോ.ടി.എന്‍.സീമ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. പരിപാടിയോടനുബന്ധിച്ച് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.അനില്‍കുമാര്‍ പച്ചക്കറിത്തൈ വിതരണം നടത്തി. കൃഷി ഓഫീസര്‍ ശ്രീ.ടി.എം. ജോസഫ്, എ.ഇ.ഒ ശ്രീ.കെ.സിയാദ്, കണ്‍കോര്‍ഡിയ എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ശ്രീ.ആര്‍ പത്മദാസ്, കണ്‍കോര്‍ഡിയ എച്ച്.എസ് ഹെഡ്മാസ്റ്റര്‍ ശ്രീ.ആര്‍.എല്‍.ആനന്ദകുമാര്‍, കണ്‍കോര്‍ഡിയ യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ജേക്കബ് സജി, പി.ടി.എ പ്രസിഡന്റ് ശ്രീ.അനില്‍കുമാര്‍, എസ്.എം.സി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഫസീല കയ്പാടി, എന്നിവരും ഹരിതകേരളം മിഷനില്‍ നിന്നും കണ്‍സള്‍ട്ടന്റ് ശ്രീ.ടി.പി.സുധാകരന്‍, ടെക്‌നിക്കല്‍ ഓഫീസര്‍മാരായ ശ്രീ.പി.അജയകുമാര്‍,ശ്രീ.വി.രാജേന്ദ്രന്‍ നായര്‍, ശ്രീ.സുരേഷ് പോള്‍ എന്നിവരും പങ്കെടുത്തു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM