എല്ലാവരും ജലാശയങ്ങളിലേക്ക്: പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുമായി ഹരിതകേരളം മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനകീയ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷിക പ്രവര്‍ത്തനങ്ങളോട് അനുബന്ധിച്ചാണിത്. കാര്‍ഷിക സമൃദ്ധിക്ക് അവിഭാജ്യ ഘടകമായ ജലസമൃദ്ധി ലക്ഷ്യമിട്ട് ‘എല്ലാവരും ജലാശയങ്ങളിലേക്ക്’ എന്ന സന്ദേശവുമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പുഴ ശുചീകരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊിരിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന പരിപാടികളില്‍ മന്ത്രിമാര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വന്‍ജനാവലി പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ പാിവയല്‍ തോട് പുനരുജ്ജീവനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ കക്കാട് പുഴയില്‍ ശുചീകരണവും പുഴ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കലിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിച്ചു. വയനാട് ജില്ലയിലെ കബനി നദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും അമ്മാറത്തോട് ശുചീകരണം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ യും ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചിത്താരിപ്പുഴയില്‍ തുടക്കമായി. പത്തനംതിട്ട ജില്ലയിലെ കോഴിത്തോട് നീര്‍ത്തട പുനരുജ്ജീവന പദ്ധതി വീണാജോര്‍ജ്ജ് എം.എല്‍.എ യും കോട്ടയം മൗ് കാര്‍മ്മല്‍ സ്‌കൂളിന് സമീപമുള്ള പുളിക്കച്ചിറ തോട് നഗരസഭ അധ്യക്ഷ ഡോ.സോന പി.ആറും ഉദ്ഘാടനം ചെയ്തു.

തൃശ്ശൂര്‍ പാവറട്ടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട പെരിങ്ങാട് പുഴയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ മരിയാപുരം പഞ്ചായത്തിലെ പുഴനടത്തം പരിപാടിയില്‍ ജോയിസ് ജോര്‍ജ്ജ് എം.പി, ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയില്‍ വാമനപുരം നദിയിലെ ശുചീകരണ പ്രവര്‍ത്തനം ഡി.കെ മുരളി എം.എല്‍.എ യും കാട്ടാക്കട മണ്ഡലത്തിലെ കൊല്ലംകോണം തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഐ.ബി.സതീഷ് എം.എല്‍.എ യും  ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ ചങ്ങനാരിക്കല്‍, ആലപ്പുഴ ജില്ലയിലെ കരിപ്പയില്‍തോട്, കോഴിക്കോട് ജില്ലയിലെ കനോലികനാല്‍, പാലക്കാട് ജില്ലയിലെ മംഗലപ്പുഴ തുടങ്ങി വിവിധയിടങ്ങളിലും പുഴ ശുചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഓരോയിടത്തും നിശ്ചിത പ്രദേശങ്ങളില്‍ നിശ്ചിത ദൂരത്താണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. വിവിധ പുഴകളിലും ജലാശയങ്ങളിലും ഡിസംബര്‍ 8 മുതല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലുമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM