കൊടൂരാര്‍ തീരത്തെ ഈരയില്‍ക്കടവ് പാടത്ത് കൃഷി പുനരാരംഭിച്ചു

കോട്ടയം: മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി രണ്ടായിരം ഏക്കര്‍ തരിശുനിലങ്ങളില്‍ ഈ വര്‍ഷം കൃഷി ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം കൊടൂരാറിന്റെ തീരത്ത് അരികുപുറം പാടത്തിലെ മോട്ടോര്‍ പമ്പിംഗ് സ്വിച്ച് ഓണ്‍ ചെയ്ത് ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി ഐ.എ.എസ് നിര്‍വ്വഹിച്ചു. കാല്‍ നൂറ്റാണ്ടായി തരിശുകിടക്കുന്നതും വേനല്‍ക്കാലത്ത് തുടര്‍ച്ചയായി ഓടല്‍പ്പുല്ലിന് തീ പിടിച്ച് ട്രെയിന്‍ ഗതാഗതം സ്തംഭിക്കാന്‍ കാരണമാവുകയും ചെയ്തിരുന്നു. പാടശേഖരമാണ് കൃഷിക്കായി ഒരുങ്ങിയത്. നദീ പുനര്‍സംയോജന പദ്ധതി ജനകീയ കൂട്ടായ്മ നേതൃത്വം കൊടുത്ത് ഹരിതകേരളം മിഷനും ഇറിഗേഷന്‍, കൃഷി, വൈദ്യുതി, റവന്യൂ വകുപ്പുകളുടെ സംയോജനത്തിലും സഹകരണത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ പ്രദേശത്തിലെ കര്‍ഷകര്‍ തികച്ചും ആവേശത്തിലാണ്. പനച്ചിക്കാട്, വാകത്താനം, വിജയപുരം, പുതുപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലും കോട്ടയം നഗരസഭയിലും ഉള്‍പ്പെടുന്ന 2000 ഏക്കറോളം തരിശുഭൂമിയിലാണ് കൃഷിയിറക്കുന്നത്.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM