പ്രളയകാലത്തിന്റെ രൂക്ഷമായ ദുരിതങ്ങളെയും തീക്ഷ്ണമായ അനുഭവങ്ങളുടെ ഓര്‍മ്മകളെയും അതിജീവിച്ചു കൊണ്ട് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ വലിയ ഉത്തരവാദിത്ത്വമാണ് ഇന്നുള്ളത്. പരിസ്ഥിതിക്കിണങ്ങുന്നതാകണം താഴേത്തട്ട് മുതല്‍ സംസ്ഥാന തലം വരെ ഏറ്റെടുക്കുന്ന പുനര്‍ നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങളെന്നുള്ള കാഴ്ചപ്പാടാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. സുസ്ഥിരവും സ്ഥായിയുമായ പരിസ്ഥിതി പുനസ്ഥാപനമാണ് ഹരിതകേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യമെന്നത് ഈ ദൗത്യത്തിന് പിന്നിലുള്ള ദീര്‍ഘ വീക്ഷണത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവ ബന്ധത്തെ ശക്തമാക്കിക്കൊണ്ടും പരിസ്ഥിതിയെ അറിഞ്ഞും ആദരിച്ചും കൊണ്ടുമുള്ള വികസനമാണ് നാടിന് ഇന്നാവശ്യം. ഇത് പരിസ്ഥിതി മൗലികവാദമല്ല, മറിച്ച് മനുഷ്യ വംശത്തെ നിലനിര്‍ത്തുന്നതിന് അനിവാര്യമായ കരുതലാണ്. പച്ചയിലൂടെ വൃത്തിയിലേക്ക് സഞ്ചരിച്ചു കൊണ്ട് എല്ലാ അര്‍ത്ഥത്തിലും ഹരിതാഭമായ നാടായി കേരളത്തെ നമുക്ക് മാറ്റാം. നമ്മുടെ നീരൊഴുക്കുകളെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് കടുത്ത വേനലുകളെയും വെള്ളപ്പൊക്കങ്ങളെയും അതിജീവിക്കണം. ഓരോ തുണ്ട് ഭൂമിയിലും പ്രകൃതി ഒളിപ്പിച്ചു വെച്ചിരിക്കുന്ന പച്ചപ്പിനെ വീണ്ടെടുത്ത് മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യം സംരക്ഷിക്കണം. അപ്പോള്‍ മാത്രമേ ഹരിതകേരളം എന്ന ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരുകയുള്ളൂ.

എഡിറ്റർ, ഡോ. ടി. എൻ. സീമ, എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ, ഹരിതകേരളം മിഷൻ

 

 

 

 

 

 

 

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM