ഓപ്പറേഷന്‍ കനോലി കനാല്‍ പുതിയ ദിശയിലേക്ക്
കോഴിക്കോട്: കനോലി കനാല്‍ വീണ്ടെടുപ്പിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് കോഴിക്കോട് കോര്‍പ്പറേഷന്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ ഭരണകൂടം, നിറവ് വേങ്ങേരിയുടെ സംഘാടന മികവില്‍ വിവിധ വകുപ്പുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ പങ്കാളികളായി. കനോലി കനാലിന്റെ ചരിത്രവും, പുതുചരിതവും ചേര്‍ത്തിണക്കി ഒരുക്കുന്ന ഹ്രസ്വ ചിത്രം ‘ദിശ’ യുടെ പോസ്റ്റര്‍ റിലീസ് ജില്ലാ കളക്ടര്‍ ശ്രീ.യു.വി ജോസ് ഐ.എ.എസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.ബാബുരാജ്, വി.കെ.സി ഗ്രൂപ്പ് ഡയറക്ടര്‍ എ.വി സുനില്‍ നാഥ് ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.