നദീ പുനരുജ്ജീവന ശില്‍പ്പശാല നടന്നു
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നദീ പുനരുജ്ജീവന ശില്‍പ്പശാല, ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ നടന്നു. മന്ത്രി മാത്യു.ടി.തോമസ് ഉദ്ഘാടനവും നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നിര്‍വ്വഹിച്ചു.
നദികളുടെ പുനരുജ്ജീനത്തിനായി ശ്രദ്ധേയമായ നടപടികള്‍ക്ക് നേതൃത്വം നല്കിയവര് അവരുടെ അനുഭവങ്ങളും അവര്‍ അനുവര്‍ത്തിച്ച രീതിശാസ്ത്രവും ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു. മന്ത്രി.ഡോ.ടി.എം തോമസ് ഐസക് നദീ പുനരുജ്ജീവന ഭാവി പരിപാടികള്‍ അവതരിപ്പിച്ചു. എം.എല്‍.എ മാരായ ഐ.ബി.സതീഷ്, ടൈസണ്‍ മാസ്റ്റര്‍, എന്‍.ജയരാജ് എന്നിവരും കണ്ണൂര്‍ മേയര്‍ ഇ.പി ലത, വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, ജനകീയ കൂട്ടായ്മക്ക് നേതൃത്വം നല്കിയവര് തുടങ്ങിയവരും ശില്‍പ്പശാലയില്‍ പങ്കെടുത്തു.