ഹരിത കേരളം മിഷൻ കനോലി കനാൽ ശുചീകരണം പ്രാരംഭ പ്രവർത്തന ഉദ്ഘാടനം
ഹരിത കേരളം മിഷന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ എടത്തിരുത്തി – കനോലി കനാൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 2018 ഡിസംബർ 8- തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ബഹു: എം എൽ എ, ഇ ടി ടൈസൺ മാസ്റ്റർ പുഴ വൃത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പ്രവർത്തനത്തിൽ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബൈന പ്രദീപ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി , വെള്ളാങ്ങല്ലൂർ, ഇരിഞ്ഞാലക്കുട ബ്ലോക്കിലൂടെയും, എടത്തിരുത്തി പഞ്ചായത്തിലെ ആറോളം വാർഡുകളിലൂടെയും ഒഴുകുന്ന എടത്തിരുത്തി – കനോലി കനാലിന്റെ ശുചീകരണ പ്രവർത്തനങ്ങൾ അതത് വാർഡ് മെമ്പറുമാരുടെ നേതൃത്തത്തിൽ ഇരുന്നോറോളം പേർ വരുന്ന തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ നടത്തി. 2019-2020 ലെ എൻ.ആർ.ഇ.ജി പ്രോജെക്ടിൽ മുപ്പത് ലക്ഷം രൂപ കനോലി കനാലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുണ്ട്.
കടലിൽ നിന്നും ഉപ്പു വെള്ളം കനോലി കനാലിലേക്ക് കയറാതിരിക്കാൻ വേണ്ടിയുള്ള സൂയിസുകളുടെ നിർമാണവും , ഇരുപതോളം കുളങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും മൈനർ ഇറിഗേഷന്റെ 2018-19 പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ കനോലി കനാലിൽ നിക്ഷേപിക്കുന്ന പ്രവണത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആയതിനാൽ ജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട് .
പ്രാരംഭ ഘട്ടത്തിൽ തന്നെ ഏകദേശം പുഴയുടെ ഒരു കിലോമീറ്ററോളം വൃത്തിയാകാൻ സാധിച്ചു. എടത്തിരുത്തി, കൈപ്പമംഗലം, പഞ്ചായത്തുകളിലെ പ്രതിനിധികളുടെയും, ഉദ്യോഗസ്ഥന്മാരുടെയും, മറ്റു സന്നദ്ധ സംഘടനകളുടെയും വിപുലമായ ഒരു യോഗം ബഹു : എം ൽ എ ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ ഉടൻ ചേർന്ന് തുടർ പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതാണ്.