ഹരിതകേരളം മിഷന്‍ പെരിങ്ങാട്‌ പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍

തൃശ്ശൂര്‍ പാവറട്ടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട പെരിങ്ങാട്‌ പുഴയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 8 ന് ആരംഭിച്ചു . ജില്ലാതല പ്രവര്‍ത്തനോല്‍ഘാടനം ബഹു : ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിച്ചു . ജല സുരക്ഷ, കൃഷി, മാലിന്യ സംസ്‌കരണം, ടൂറിസം വികസനം, മല്‍സ്യബന്ധനം എന്നിവക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത് . പുഴയോരങ്ങളില്‍ കണ്ടല്‍ വനങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിലൂടെ കയ്യേറ്റങ്ങള്‍ ഒഴിവാക്കാനാകും. വെങ്കിടങ്ങ്, ഒരുമനയൂര്‍, മുല്ലനശ്ശരി എന്നീ പഞ്ചായത്ത് അതിര്‍ത്തികളില്‍ കൂടി പെരിങ്ങാട് പുഴ ഒഴുകുന്നുണ്ട്. മുന്‍പ് ഇവിടെ ബണ്ട് കെട്ടി ചെമ്മീന്‍ കൃഷി നടത്തിയിരുന്നു. മത്സ്യബന്ധനവും നടത്തിയിരുന്നു. ഇവ തിരികെ കൊണ്ടുവരേണ്ടതുണ്ട് . പുഴയുടെ അതിര്‍ത്തി നിര്‍ണയം 90 % പൂര്‍ത്തിയായി. ബഹു: എം എല്‍ എ ശ്രീ .മുരളി പെരിനെല്ലിയുടെ
സാന്നിധ്യത്തില്‍ എല്ലാ പഞ്ചായത്തുകളുടെയും, ജനപ്രതിനിധികളുടെയും, മറ്റു ജീവനക്കാരുടെയും വിപുലമായ യോഗം വിളിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും .

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM