മാലിന്യ വിമുക്ത പ്ലാസ്റ്റിക് വിമുക്ത ഇരിക്കൂര്‍: ഹരിതകര്‍മ്മസേന രംഗത്തിറങ്ങി

ഇരിക്കൂര്‍: ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിനെ മാലിന്യ വിമുക്ത പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തായി മാറ്റുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലെയും കടകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ രംഗത്തിറങ്ങി. മുപ്പതോളം പ്രവര്‍ത്തകരാണ് ആദ്യഘട്ടത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എല്ലാ മാസവും ഹരിത പ്രവര്‍ത്തകര്‍ ശേഖരിക്കും.

വിവാഹ സല്‍ക്കാരങ്ങള്‍ക്കടക്കം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. കല്യാണവീടുകളിലും മറ്റും പ്ലേറ്റുകളും ഗ്ലാസ്സുകളും പഞ്ചായത്തിന്റെ വകയായി നല്‍കുകയും ഇതിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഹരിതസേനയെ ഏല്‍പ്പിക്കുകയും ചെയ്യും. മറ്റു മാലിന്യങ്ങളുടെ സംസ്‌കരണത്തിന് പൈപ്പ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ്, കുഴി കമ്പോസ്റ്റ് എന്നിവ അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അനസ് അറിയിച്ചു. ഹരിതകര്‍മ്മസേനയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM