പച്ചവിദ്യാലയം പദ്ധതിക്ക് തുടക്കം
കൊല്ലം: ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നതിനായി ‘പച്ച വിദ്യാലയം പദ്ധതി’ കൊല്ലം ജില്ലയിലെ പ്രാക്കുളം എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. ഗ്രീന്‍ പ്രോട്ടോക്കോളും മാലിന്യ സംസ്‌കരണവും ജലസംരക്ഷണം, കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്‌കൂളുകളില്‍ നടപ്പാക്കും.
ജൈവമാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്തിന്റെ സഹായത്തോടെ എയ്‌റോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുക, പ്ലാസ്റ്റിക്കും മറ്റ് പാഴ്‌വസ്തുക്കളും ശേഖരിക്കുന്നതിനായി പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കുക, ഉപയോഗം കഴിഞ്ഞ പേനകള്‍ ക്ലാസ്മുറികളില്‍ വച്ചിരിക്കുന്ന ബിന്നുകളില്‍ നിക്ഷേപിക്കുക, കിണര്‍ റീചാര്‍ജ്ജിംഗ് നടത്തുക, പരമാവധി ലഭ്യമായ ഇടങ്ങളില്‍ കൃഷിയും പൂന്തോട്ടവും ഒരുക്കുക, ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍ ഒഴിവാക്കുക, ഭക്ഷണവും കുടിവെള്ളവും സ്റ്റീല്‍ പാത്രങ്ങളില്‍ കൊണ്ടുവരിക, പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. കൊല്ലം ജില്ലയിലെ ആദ്യത്തെ ഹരിത ക്ലബ്ബ് പ്രാക്കുളം എന്‍.എസ്.എസ് സ്‌കൂളില്‍ രൂപീകരിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഐസക്ക്, പ്രിന്‍സിപ്പല്‍ ആര്‍ ബാലാമണി, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ പി.ലൂണ എന്നിവര്‍ സംസാരിച്ചു.