നീണ്ടകര പഞ്ചായത്തില്‍ ഹരിതഭവനം പദ്ധതിക്ക് തുടക്കമായി

ജൈവകൃഷിയും അടുക്കള മാലിന്യസംസ്‌കരണവും ജലവിഭവ സംരക്ഷണവും സമന്വയിപ്പിക്കുന്ന ഹരിതഭവനം പദ്ധതി നീണ്ടകര പഞ്ചായത്തില്‍ തുടങ്ങി. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയില്‍ വിഷമയമില്ലാത്ത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം ജൈവവള നിര്‍മ്മാണവും വെള്ളത്തിലെ ഉപ്പിന്റെ അളവ് കുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ 13 വാര്‍ഡിലെയും ഓരോ വീട് വീതമാണ് ഹരിതഭവനത്തിനായി തെരഞ്ഞെടുത്തത്. അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമായി ഉപയോഗിക്കുന്നതിന് കുറഞ്ഞ ചെലവില്‍ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് നിര്‍മ്മിച്ചു നല്‍കും. എല്ലാ വാര്‍ഡിലും ഗ്രാമസഭ കൂടിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. പഞ്ചായത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM