കോട്ടയം ജില്ലയില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കോട്ടയം ജില്ലയില്‍ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് തുടക്കമായി. അജൈവ മാലിന്യം ശേഖരിച്ചു പുനരുപയോഗം നടത്തുന്നതിനായി രൂപവത്ക്കരിച്ച ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ തുടങ്ങിയത്. വീടുകളിലെത്തി അജൈവ മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ്മസേന എത്തും. ഒപ്പം ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കും. പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍ വാര്‍ഡ് തലത്തിലാണ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളിലെത്തുക. തരംതിരിച്ചു ശേഖരിച്ച അജൈവ മാലിന്യങ്ങളാണ് ഇവര്‍ ശേഖരിക്കുന്നത്. മാസത്തിലൊരിക്കലാണ് വീടുകളിലെത്തി മാലിന്യം ശേഖരിക്കുക. ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരാണ് മാലിന്യം ശേഖരിക്കാന്‍ നേതൃത്വം നല്‍കുക.