ഇനി മാലിന്യം മൂല്യവസ്തു

പത്തനംതിട്ട: മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ടയില്‍ ഹരിതകേരളം മിഷന്‍ ഊര്‍ജ്ജിതമാക്കി. 2018 നവംബര്‍ 1 മുതല്‍ ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പരിശീലനം നേടിയ ഹരിതകര്‍മ്മസേന നവംബര്‍ 1 മുതല്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും അടൂര്‍, പന്തളം നഗരസഭകളിലും ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു.വീടുകളില്‍ നിന്നും വൃത്തിയാക്കി സൂക്ഷിക്കുന്ന അജൈവ പാഴ്‌വസ്തുക്കളാണ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിക്കുന്നത്. ഇവ പഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ ശേഖരിക്കും. പിന്നീട് ക്ലീന്‍ കേരള കമ്പനിക്ക് ഇവ കൈമാറുന്നതാണ്.

ജൈവമാലിന്യം വീടുകളില്‍ കുഴി കമ്പോസ്റ്റ്, കിച്ചന്‍ ബിന്‍, റിംഗ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംസ്‌കരിക്കാന്‍ വീട്ടുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. 50 മൈക്രോണില്‍ താഴെയുള്ള പുന:ചംക്രമണം ചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ ബ്ലോക്ക് തലത്തിലും നഗരസഭകളിലും സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളില്‍ പൊടിച്ച് റോഡ് ടാറിംഗിനായി ക്ലീന്‍ കേരള കമ്പനി വഴി പി.ഡ്ബ്ല്യു.ഡി ക്ക് നല്‍കും. പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികളില്‍ നിലവില്‍ സ്വകാര്യ ഏജന്‍സികള്‍ മുഖേനയാണ് മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജനുവരി മുതല്‍ ഈ നഗരസഭകളില്‍ കൂടി ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം ആരംഭിക്കും.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM