അയ്മനത്തുനിന്ന് ശേഖരിച്ചത് 79 ടണ്‍ അജൈവ മാലിന്യം
കോട്ടയം: പ്രളയത്തിനുശേഷം അയ്മനം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നീക്കിയത് 79 ടണ്‍ അടിഞ്ഞുകൂടിയ അജൈവമാലിന്യങ്ങള്‍. ജനകീയ പങ്കാളിത്തത്തോടെയാണ് അയ്മനത്തെ സമ്പൂര്‍ണ മാലിന്യശേഖരണം നടത്തിയത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. മാലിന്യശേഖരണത്തിനായി പഞ്ചായത്തിലെ ഓരോ വാര്‍ഡിലും 40 വീടുകള്‍ക്ക് ഒരു കേന്ദ്രം എന്ന കണക്കില്‍ പത്ത് ശേഖരണ കേന്ദ്രങ്ങളുണ്ടായിരുന്നു.
ഓരോ വാര്‍ഡുകളിലും കുടുംബശ്രീയുടെ പത്ത് സ്‌ക്വാഡുകളെ നിയോഗിച്ചു. വീടുകളും സ്ഥാപനങ്ങളും പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങള്‍, ചെരുപ്പ്, ബാഗ്, ലെതര്‍ വസ്തുക്കള്‍, തെര്‍മ്മോക്കോള്‍, ഗ്ലാസ്സ്, മെറ്റല്‍, തലയിണ, മെത്ത തുടങ്ങിയ എല്ലാ പാഴ്‌വസ്തുക്കളും തരംതിരിച്ച് ഓരോ കേന്ദ്രങ്ങളിലും എത്തിച്ചു. ഇങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയായിരുന്നു പഞ്ചായത്തിലെ മാലിന്യശേഖരണം നടന്നത്. ഇത്തരത്തില്‍ അയ്മനത്തെ 20 വാര്‍ഡുകളില്‍ നിന്നും ഇനംതിരിച്ച അജൈവ മാലിന്യങ്ങള്‍ അയ്മനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ‘ക്ലീന്‍കേരള’ കമ്പനിക്ക് കൈമാറി. മൈസൂരിലാണ് പുനചംക്രമണം നടക്കുന്നത്.