ഹരിത ക്യാമ്പസ് ശില്‍പ്പശാല

തിരുവനന്തപുരം: ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.ടി.ഐ ഹരിത ക്യാമ്പസ് ശില്‍പ്പശാല മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ കോളേജുകളെയും ഹരിത ക്യാമ്പസാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ എല്ലാ ഐ.ടി.ഐ കളും ഹരിത ക്യാമ്പസാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്. മലിനീകരണം നമ്മള്‍ അനുഭവിക്കുന്ന ഗുരുതര പ്രശ്‌നമാണ്. പരിസര ശുചിത്വത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വ്യക്തികളും പ്രസ്ഥാനങ്ങളും തയ്യാറാകണം.

പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് അധിഷ്ഠിത ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തണം. ശ്രദ്ധിക്കണം. ഇതിലൂടെ മാത്രമേ മണ്ണിന്റെ ഫലപ്രാപ്തിയും കാര്‍ഷിക സംസ്‌കൃതിയും വീണ്ടെടുക്കാന്‍ കഴിയൂ. ഹരിത ക്യാമ്പസ് എന്നത് സാമൂഹിക ലക്ഷ്യമാക്കി മാറ്റണം. ക്യാമ്പസിനെ ഹരിതവല്‍ക്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കുറച്ചു സമയം മാറ്റിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറകട്ര്‍ ഇന്‍-ചാര്‍ജ്ജ് പി.കെ മാധവന്‍, ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഹരിപ്രിയാദേവി എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസമായിരുന്നു ശില്‍പ്പശാല.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM