വാമനപുരം നദി സംരക്ഷണം: മേഖലാ കണ്‍വെന്‍ഷന്‍ ചേര്‍ന്നു

‘വാമനപുരം നദി മാലിന്യ വിമുക്തമാക്കല്‍’ പദ്ധതിയുമായി ബന്ധപ്പെട്ട് മേഖലാ കണ്‍വെന്‍ഷന്‍ നന്ദിയോട് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ നടന്നു. വാമനപുരം നദിയെ ജലസമൃദ്ധവും ശുദ്ധിയുമുള്ളതാക്കി മാറ്റുന്നതിനു വേണ്ടിയുള്ള സമഗ്രപദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. വാമനപുരം ജോയിന്റ് ബി.ഡി.ഒ. ചന്ദ്രമോഹന്‍ പദ്ധതി അവതരണം നടത്തി.

പദ്ധതി പ്രകാരം വാര്‍ഡ് തലം മുതല്‍ വിവിധ ജല ജാഗ്രതാസമിതികള്‍ രൂപീകരിക്കും. ബോധവല്‍ക്കരണത്തിനായി ക്ലാസുകള്‍, നാടന്‍ പാട്ടുകള്‍, തെരുവുനാടകങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പുഴ നടത്തവും ശുചീകരണ യജ്ഞവും പദ്ധതിയിലുള്‍പ്പെടുത്തും.

സര്‍വേ നടത്തി ഹരിത കര്‍മ്മ സേനയെ ഉപയോഗിച്ച് എം.സി.എഫുകള്‍ തുടങ്ങി ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരംതിരിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. നദീ സംരക്ഷണത്തിന് പാലോട് ടി.ബി.ജി.ആര്‍.ഐ യുടെയും കെ.എസ്.ആര്‍.ടി.സി യുടെയും ജില്ലാ ശുചിത്വമിഷന്റെയും സാങ്കേതിക സഹായങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര കുമാരി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍, വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മോഹന്‍കുമാര്‍, ഹരിതകേരളം ടെക്നിക്കല്‍ ഓഫീസര്‍ സതീഷ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഷീബ എന്നിവര്‍ പങ്കെടുത്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM