മെഡിക്കല്‍ കോളേജ് ആശുപത്രി ഇനി ‘നിര്‍മലം ഹരിതാഭം’
ആലപ്പുഴ ജില്ലയിലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയെ മാലിന്യമുക്തമാക്കാന്‍ ‘നിര്‍മലം ഹരിതാഭം’ പദ്ധതിക്ക് തുടക്കമായി. ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.വി.രാംലാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ബിജു ബാലകൃഷ്ണനുമായി പങ്കുവച്ച ആശയത്തിന് പിന്തുണയുമായി ആയിരത്തോളം പേരാണ് അണിനിരന്നത്. തുടര്‍ച്ചയായി രണ്ടുമാസത്തെ നിരന്തര പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഹരിതകേരളം മിഷന്റെയും, സാമൂഹിക സംഘടനകളെയും കോര്‍ത്തിണക്കി വണ്ടാനം മെഡിക്കല്‍ കോളേജിനെ മികച്ച പ്രകൃതി സൗഹൃദ ആശുപത്രിയാക്കി മാറ്റാനാണ് പദ്ധതി. ശുചീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.വി രാംലാല്‍, ബിജു ബാലകൃഷ്ണന്‍, എ.ആര്‍ കണ്ണന്‍, യു.എം.കബീര്‍ യു.രാജുമോന്‍, ഷാജി എന്നിവര്‍ പങ്കെടുത്തു.