പുഴ പുനരുജ്ജീവനത്തിന് ഡിസംബര്‍ എട്ടിന് തുടക്കം

ജലസംരക്ഷണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഒരു പുഴയെങ്കിലും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവൃത്തനങ്ങള്‍ക്ക് ഡിസംബര്‍ എട്ടിന് തുടക്കമാകും. പുഴയുടെ പുനരുജ്ജീവനം ആവശ്യമായ സ്ഥലങ്ങളില്‍ സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ വിശദമായ പദ്ധതി രേഖ തയാറാക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

പ്രളയാനന്തര പാരിസ്ഥിതിക പുനഃസ്ഥാപനത്തിന്റെ ഭാഗമായി നദികളും നീര്‍ച്ചാലുകളും പ്രത്യേക പരിഗണന നല്‍കി ഏറ്റെടുക്കും. ഹരിത കേരളം മിഷന്‍ ജലസേചന വകുപ്പിന്റെ നേതൃത്യത്തില്‍ കഴിഞ്ഞ ര???ണ്ടു വര്‍ഷമായി 651 കുളങ്ങള്‍ നിര്‍മ്മിക്കുകയും 20 ഓളം തോടുകളും പുഴകളും പുനരുജ്ജീവിപ്പിക്കുകയ്യും ചെയ്തിട്ടുണ്ട്.

നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ നീര്‍ത്തട പ്ലാന്‍ അംഗീകരിക്കല്‍, ഗ്രാമ, ബ്ലോക്ക് തല സാങ്കേതിക സമിതി സജീവമാക്കല്‍ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നിര്‍വഹിക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ചും ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് , ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കൃഷി വകുപ്പു ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ തുടങ്ങിയവര്‍ സെഷനില്‍ പങ്കെടുത്തു.

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM